- Trending Now:
ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ)യുടെ 2026-28 കാലയളവിലേക്കുള്ള 38-ാമത് പ്രസിഡന്റായി സായ് ഗിരിധറിനെ നിയമിച്ചു. ഫാഡയുടെ 62-ാമത് വാർഷിക പൊതുയോഗത്തിന് പിന്നാലെ ചേർന്ന 323-ാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് നിയമനം.
രാജസ്ഥാനിലെ ജയ്പൂർ ആസ്ഥാനമായ സായിഷ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ സായ് ഗിരിധറിന് സ്കോഡ, വോൾവോ കാർസ്, ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്സ്, എംജി സെലക്ട് എന്നീ ബ്രാൻഡുകളുടെ ഡീലർഷിപ്പുകളുണ്ട്. 30 വർഷത്തിലേറെയായി ഓട്ടോമൊബൈൽ രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം കഴിഞ്ഞ 10 വർഷമായി ഓതറൈസ്ഡ് മോട്ടോർ അസോസിയേഷൻ ഓഫ് രാജസ്ഥാൻ സെക്രട്ടറിയാണ്. ഫാഡയുമായി 10 വർഷത്തിലേറെയായി ബന്ധപ്പെട്ടിരിക്കുന്ന അദ്ദേഹം രാജസ്ഥാൻ സ്റ്റേറ്റ് ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ഷമാന്റെ മാനേജിംഗ് ഡയറക്ടർ അമർ ജതിൻ ഷേത്ത് വൈസ് പ്രസിഡന്റായും, ജെഎംജി ഗ്രൂപ്പിന്റെ മാനേജിംഗ് പാർട്ണർ പ്രദീപ് അഗർവാൾ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ ആസ്ഥാനമായ ഖിവ്രാജ് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ഭാരത് കുമാർ ചോർഡിയ ട്രഷററായി.
പുതിയ പ്രസിഡന്റായി ചുമതലയേറ്റ സായ് ഗിരിധർ, എല്ലാ ഡീലർമാരെയും ഉൾക്കൊള്ളുന്ന ശക്തമായ ഫാഡ, ഒഇഎം-ഡീലർ ബന്ധം മെച്ചപ്പെടുത്തൽ, ഡീലർഷിപ്പുകളുടെ ലാഭക്ഷമത വർധിപ്പിക്കൽ, ഓട്ടോമൊബൈൽ റീട്ടെയിൽ മേഖലയെ യുവാക്കൾക്ക് ആകർഷകമായ കരിയർ മേഖലയാക്കൽ എന്നിവയാണ് അടുത്ത രണ്ട് വർഷത്തെ പ്രധാന ലക്ഷ്യങ്ങളെന്ന് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.