- Trending Now:
അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു കൊണ്ടെയിരിക്കുന്നു.കഴിഞ്ഞ ദിവസം രാവിലെ വ്യാപാരത്തില്‍ 40 പൈസ ഇടിഞ്ഞു.82.28ല്‍ തുടങ്ങിയ രൂപ ഉച്ചയോടെ 82.37ലേക്ക് താഴ്ന്നു.80 രൂപയ്ക്ക് മുകളിലേക്ക് ഇന്ത്യന്‍ രൂപ ഇടിയില്ലെന്ന കണക്കുകൂട്ടലുകളാണ് ഇപ്പോള്‍ കാറ്റില്‍ പറക്കുന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് യുഎസ് ഡോളര്‍ സൂചിക കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഡോളറിനെതിരെ രൂപയുടെ മാത്രമല്ല മറ്റ് പ്രധാന കറന്‍സികളുടെയും മൂല്യം കുത്തനെ ഇടിയുന്നു. യൂറോ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന വില നിലവാരത്തിലെത്തി.
400 ബില്യണ്‍ ഡോളറിന്റെ ചരക്ക് കയറ്റുമതി എന്ന ലക്ഷ്യം കൈവരിച്ച് ഇന്ത്യ... Read More
ഡിമാന്റ്, സപ്ലൈ ഘടകങ്ങളെ പോലെ തന്നെ യുദ്ധം തുടരുന്നതും ആഗോള മാന്ദ്യവും മറ്റ് രാജ്യാന്തര സംഭവങ്ങളും ഡോളറിനെ ശക്തമാക്കി മാറ്റുന്നു. ഇന്ത്യയില്‍ എണ്ണയും മറ്റ് സാധനങ്ങളുടെയും ഇറക്കുമതിയും രൂപയെ സമ്മര്‍ദ്ദത്തിലാക്കുന്നു. വിദേശ സ്ഥാപക നിക്ഷേപകര്‍ ഓഹരി വിപണിയില്‍ വില്‍പ്പനക്കാരാകുന്നതും പ്രശ്‌നം വലുതാക്കുന്നു.
ഊര്‍ജ്ജ മേഖലയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം; സ്വപ്ന പദ്ധതി പ്രഖ്യാപിച്ച് അദാനി
... Read More
വിദേശ വിപണിയില്‍ ഡോളറാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.രാജ്യങ്ങളുടെ ഫോറെക്‌സ് വ്യാപാരത്തില്‍ 90 ശതമാനവും ഡോളറിലാണ്. ലോകം മാന്ദ്യ ഭയത്തിലേക്ക് നീങ്ങുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഡോളറില്‍ നിക്ഷേപം കുമിഞ്ഞു കൂടുന്നതും ഡോളറിനെ ശക്തിപ്പെടുത്തുന്നു. ക്രിപ്‌റ്റോ ഉദയം ചെയ്തപ്പോള്‍ ഡോളറിന്റെ ശക്തി ക്ഷയിക്കുമെന്ന് വിദഗ്ധര്‍ പോലും അഭിപ്രായയപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.33ലേക്ക് കൂപ്പുകുത്തി... Read More
പല രാജ്യങ്ങളുടെയും കടത്തില്‍ 40 ശതമാനം ഡോളറിലാണ്. പല ലോക ഭരണകൂടങ്ങളും തങ്ങളുടെ കരുതല്‍ ധനശേഖരം ഡോളറിലാക്കിയിരിക്കുകയും ചെയ്യുന്നു. കൂടാതെ പല രാജ്യാന്തര കരാറുകളുടെയും ഇടനിലക്കാരനുംഡോളറാണ്. 2019ലെ കണക്കുകള്‍ അനുസരിച്ച് സെന്‍ട്രല്‍ ബാങ്കുകളുടെ കരുതല്‍ ധനശേഖരത്തില്‍ 60 ശതമാനം വരെയും ഡോളറാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.