Sections

സംസ്ഥാനത്തെ പൊതുതാൽപര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി കൈമാറ്റം ചെയ്യുന്ന ഭൂമിയുടെ മുദ്രവിലയിലും രജിസ്‌ട്രേഷൻ ഫീസിലും ഇളവു നൽകി സർക്കാർ ഉത്തരവായി

Thursday, May 11, 2023
Reported By Admin
real estate

ഭൂമിയുടെ മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവു നൽകി സർക്കാർ ഉത്തരവായി


പൊതു പദ്ധതികളുടെ ഭാഗമായി നിർദ്ധനർക്കും നിരാലംബർക്കും അംഗവൈകല്യമുള്ളവർക്കും കൈമാറ്റം ചെയ്യപ്പെടുന്ന വീടു വയ്ക്കുന്നതിനും മറ്റുമുള്ള ഭൂമിയുടെ രജിസ്ട്രേഷൻ നടപടികളിൽ അനാവശ്യ കാലതാമസമുണ്ടാകുന്നുണ്ടന്ന കണ്ടെത്തലിൻ മേലാണ് ഈ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. സ.ഉ (കൈ) നം 31/2023/Taxes എന്ന നമ്പറിൽ 08-05-2023 ൽ പുറത്തിറങ്ങിയിട്ടുള്ള ഈ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ ബി.പി.എൽ കുടുംബത്തിൽപെട്ടവർക്ക് വീടു വെക്കേണ്ടതിലേക്കായി ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി നൽകുക, ദുരന്തങ്ങളിൽ അകപ്പെട്ട വ്യക്തികൾ ദുരന്തം നടന്ന് അഞ്ചു കൊല്ലത്തിനകം ഭൂമി വാങ്ങുക, അനാഥരുടെയും അംഗവൈകല്യമുള്ളവരുടെയും പുനരധിവാസത്തിന് ഭൂമി വാങ്ങുക എന്നീ സാഹചര്യങ്ങളിൽ ഇളവ് ബാധകമാകുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.