- Trending Now:
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി. എംപ്ലോയ്മെന്റ് ഓഫീസര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമായിരിക്കണം നിയമനം. ആദ്യ ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവയ്ക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.എയ്ഡഡ് നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നിര്‍ബന്ധമാക്കികൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെയാണ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.
തൊഴില്‍രഹിത വേതനം കൈപ്പറ്റാന്‍ ആളില്ല; ഇപ്പോഴും 120 രൂപ പ്രതിമാസം ?
... Read More
എയ്ഡഡ് മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് നടത്തിയിരുന്ന നിയമനങ്ങള്‍ ഇനിമുതല്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നിയമനത്തിനായി എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് അപേക്ഷ നല്‍കണം. എംപ്ലോയ്‌മെന്റ് ഓഫീസര്‍ നല്‍കിയ പട്ടികക്കനുസരിച്ച് മാത്രമേ നിയമനം നല്‍കാന്‍ പാടുള്ളൂ. നിയമനത്തിന് ശേഷം പട്ടികയും നിയമന പ്രൊപ്പോസലും സര്‍ക്കാരിന് കൈമാറണം. ഇത് പരിശോധിച്ച് ഉറപ്പാക്കിയതിനുശേഷമാകും നിയമന അംഗീകാരം നല്‍കുക.
യോഗ്യരായവരില്ലെങ്കില്‍ ഓഫീസറുടെ നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് മാനേജര്‍ പത്രപരസ്യം നല്‍കണം. തുടര്‍ന്നും ഉദ്യോഗാര്‍ഥികളെ ലഭിച്ചില്ലെങ്കില്‍ പി.ആര്‍.ഡബ്ല്യു.ഡി ആക്ട് 2016ലെ വ്യവസ്ഥകള്‍ പാലിച്ച് നിയമനം നടത്താം. ഒഴിവുകള്‍ പ്രൈമറി തലം മുതല്‍ 7 വിഭാഗങ്ങളായി തിരിച്ചിരിക്കണം. 1996 ഫെബ്രുവരി ഏഴുമുതല്‍ 2017 ഏപ്രില്‍ 18 വരെ ഉണ്ടായ ഒഴിവുകളുടെ മൂന്ന് ശതമാനവും 2017 ഏപ്രില്‍ 19 മുതലുള്ള നാലു ശതമാനവും കണക്കാക്കിയാണ് ആദ്യ ഒഴിവ് നീക്കിവയ്ക്കേണ്ട |ത്. ഭിന്നശേഷി നിയമനനടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.