- Trending Now:
കൊച്ചി: ബഹുഭൂരിപക്ഷവും ഐടി ജീവനക്കാർ അംഗങ്ങളായുള്ള റെക്കാക്ലബിൽ ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് പിക്കിൾബാൾ കോർട്ടുകൾ ഉദ്ഘാടനം ചെയ്തു. സിയാൽ (കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) എംഡി എസ് സുഹാസ് ഐഎഎസ് കോർട്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇൻഫോപാർക്ക്-സൈബർപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
പൂർണമായും ഇൻഡോർ സംവിധാനത്തിലുള്ളതാണ് പിക്കിൾബോൾ കോർട്ടുകൾ. ആസ്ട്രേലിയയിലെ ലേക്കോൾഡിൽ നിന്നുള്ള സിന്തറ്റിക് അത്ലറ്റിക് കുഷ്യൻഡ് കോർട്ട് സിസ്റ്റമാണ് കോർട്ടിന്റെ ഉപരിതലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഏതു പ്രായക്കാർക്കും പരിക്കേൽക്കാതെ കളിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
മൂന്ന് നിരയായി കാണികൾക്കുള്ള ഇരിപ്പിടങ്ങളും കോർട്ടിനടുത്ത് നിർമ്മിച്ചിട്ടുണ്ട്. പ്രീമിയം മാനദണ്ഡങ്ങളോടു കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സൗകര്യങ്ങൾ തുടർന്നും ഏർപ്പെടുത്തുമെന്ന് ക്ലബ് പ്രസിഡന്റ് ജിജോ ജി ജോൺ അറിയിച്ചു.
പിരിമുറുക്കം നിറഞ്ഞ ഔദ്യോഗിക ജീവതത്തിൽ കായിക വിനോദങ്ങൾക്ക് വലിയ സ്ഥാനമുണ്ടെന്ന് ഇൻഫോപാർക്ക് -സൈബർപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു.
റെക്കാ ക്ലബ് സെക്രട്ടറി ജിജോ കെ ജോസഫ്, ഭരണസമിതി അംഗങ്ങളായ ഫസൽ അലി വി എം, ചിൽ പ്രകാശ് പി ജി, ബാബു വർഗീസ്, ദാമോദരൻ നമ്പൂതിരി കെ എസ്, തോമസ് മാത്യു തുടങ്ങിയവരും സംബന്ധിച്ചു.
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (പഴയ റീജണൽ എൻജിനീയറിംഗ് കോളേജ്, ആർഇസി) പൂർവ്വവിദ്യാർത്ഥി സംഘടന ആരംഭിച്ചതാണ് റെക്കാ ക്ലബ്. പിന്നീട് ഐടി മേഖലയിലുള്ളവർക്കും ക്ലബ് അംഗത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.