Sections

ക്രിപ്‌റ്റോകറന്‍സികള്‍  അപകടം നിറഞ്ഞ നിക്ഷേപമാണെന്ന് ആര്‍ബിഐ

Monday, Jul 04, 2022
Reported By admin
crpto

ഉപഭോക്താക്കളുടെ ഇ മെയ്ലിലേക്കും സുരക്ഷാവീഴ്ചയുണ്ടായി എന്നറിയിച്ചുള്ള ഇ മെയില്‍ അറിയിപ്പുകള്‍ വന്നിട്ടുണ്ട് 

 

ക്രിപ്‌റ്റോകറന്‍സികള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധി മാത്രമല്ല, അപകടം നിറഞ്ഞ ഒരു നിക്ഷേപമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. വിഡ്ഢികള്‍ മാത്രമാണ് ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കുന്നതെന്ന് ബില്‍ ഗെയ്റ്റ്സും പരോക്ഷമായി പറഞ്ഞിരുന്നു. ചെറുകിട നിക്ഷേപകരുടെ പണം നഷ്ടപ്പെടാനുള്ള ഏറ്റവും സാധ്യതയുള്ള ഒരു മാര്‍ഗമാണ് ഇതെന്ന് അദ്ദേഹം മുന്‍പും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഇതിനിടെ എന്‍എഫ്ടി പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ സിയില്‍ വന്‍ സുരക്ഷാവീഴ്ച ഉണ്ടായി. ലക്ഷകണക്കിന് ഉപഭോക്താക്കളുടെ ഇമെയില്‍ ഒരു ജീവനക്കാരന്‍ ചോര്‍ത്തിയെടുത്തു. ഇതേക്കുറിച്ച് അപായ സൂചനയുള്ള അറിയിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ഇ മെയ്ലിലേക്കും സുരക്ഷാവീഴ്ചയുണ്ടായി എന്നറിയിച്ചുള്ള ഇ മെയില്‍ അറിയിപ്പുകള്‍ വന്നിട്ടുണ്ട് . 

ക്രിപ്‌റ്റോകറന്‍സികള്‍ നിലവില്‍ താഴ്ചയിലാണ്. എന്നാല്‍ നിക്ഷേപകര്‍ക്ക് താങ്ങാനാകാത്ത തകര്‍ച്ചയിലൂടെയാണ് ഇവ കടന്നുപോകുന്നത്. ശ്രദ്ധിച്ച് നിക്ഷേപിച്ചില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായേക്കാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.