Sections

ജെയിൻ യൂണിവേഴ്സിറ്റിക്ക് രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാരം

Monday, Jan 08, 2024
Reported By Admin
Jain University

കൊച്ചി: കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം നൽകി വരുന്ന രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരത്തിന് രാജ്യത്തെ പ്രമുഖ ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളിലൊന്നായ ജെയിൻ യൂണിവേഴ്സിറ്റി അർഹമായി. വളർന്നുവരുന്ന യുവപ്രതിഭകളെ തിരിച്ചറിയുന്നതിലും വളർത്തുന്നതിലുമുള്ള വിഭാഗത്തിലാണ് ജെയിൻ യൂണിവേഴ്സിറ്റിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ കായിക രംഗത്തെ പ്രചാരണത്തിനും വികസനത്തിനും സംഘടനകൾക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണ് രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം. കേന്ദ്ര സ്പോർട്സ് സെക്രട്ടറി സുജാത ചതുർവേദിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് പുരസ്കാരജേതാക്കളെ നിർണയിച്ചത്.

ഈ മാസം 9-ന് രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വച്ച് രാഷ്ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും.

30-ലേറെ വർഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന, രണ്ട് യൂണിവേഴ്സിറ്റികൾ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിൾ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വൺ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഈ യൂണിവേഴ്സിറ്റി. ബെംഗളൂരു ആസ്ഥാനമായ ജെയിൻ യൂണിവേഴ്സിറ്റി കൊച്ചിയിൽ ഓഫ് കാമ്പസ് പ്രവർത്തിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.