Sections

ടെക്നോപാർക്കിൽ പ്രോംപ്റ്റ്ടെക് ഗ്ലോബലിൻറെ പുതിയ ഓഫീസ്മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

Friday, Sep 25, 2026
Reported By Admin
PromptTech Global Opens New Office at Technopark Kerala

തിരുവനന്തപുരം: ടെക്നോപാർക്കിലെ പ്രോംപ്റ്റ്ടെക് ഗ്ലോബലിൻറെ പുതിയ ഓഫീസ് വ്യവസായ-വാണിജ്യ-ഐടി -എഐ-സ്റ്റാർട്ടപ്പ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ടെക്നോപാർക്ക് ഫേസ് 1 ലെ കല്ലായി ബിൽഡിംഗിലാണ് പുതിയ ഓഫീസ്.

കേരളത്തിലെ പ്രോംപ്റ്റ്ടെക് ഗ്ലോബലിൻറെ പ്രവർത്തന വിപുലീകരണത്തിൻറെ അടുത്ത ഘട്ടത്തിനാണ് പുതിയ ഓഫീസിലൂടെ തുടക്കം കുറിക്കുന്നത്. സാങ്കേതികവിദ്യയിലൂടെ ഇൻഷുറൻസ്, റിസ്ക് മാനേജ്മെൻറ് , ബിസിനസ് ശേഷി എന്നിവ സമഗ്രമായി സംയോജിപ്പിച്ച് സംരംഭങ്ങൾക്കായി ഒരു ആഗോള ഇൻഷുറൻസ് മാർക്കറ്റ് പ്ലേസ് കെട്ടിപ്പടുക്കുക എന്ന കമ്പനിയുടെ ലക്ഷ്യത്തിന് ഇത് കരുത്തേകും. ഉദ്ഘാടനത്തിന് ശേഷം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രോംപ്റ്റ്ടെക് ജീവനക്കാരുമായി സംവദിച്ചു.

ഉദ്ഘാടന ചടങ്ങിൽ ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ്, പ്രോംപ്റ്റ്ടെക് ഗ്ലോബൽ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എബി എബ്രഹാം, മറ്റ് വിശിഷ്ടാതിഥികൾ, കമ്പനി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

പ്രോംപ്റ്റ്ടെക് ഗ്ലോബലിൻറെ പ്രവർത്തനത്തിൽ കേരളത്തിനുള്ള പങ്കിനേയും ഇവിടെ കമ്പനി കെട്ടിപ്പടുത്ത മികച്ച തൊഴിൽശേഷിയെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ വളർച്ചയെന്ന് എബി എബ്രഹാം പറഞ്ഞു. കൂടുതൽ വളരാനും അന്താരാഷ്ട്ര വിപണികളിൽ കമ്പനി നല്കുന്ന സേവനങ്ങൾ ശക്തിപ്പെടുത്താനും പുതിയ ഓഫീസ് സഹായകമാകും. പ്രോംപ്റ്റ്ടെക് ഗ്ലോബലിൻറെ വളർച്ചയുടെ അടുത്ത ഘട്ടത്തിലും ടെക്നോപാർക്ക് സുപ്രധാന പങ്ക് വഹിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ, യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളിലെ പ്രോംപ്റ്റ്ടെക് ഗ്ലോബലിൻറെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ കേരളത്തിൻറെ പങ്ക് വർധിപ്പിക്കാൻ ഈ വിപുലീകരണത്തിലൂടെ സാധിക്കും.

ഇൻഷുറൻസ്, റിസ്ക് മാനേജ്മെൻറ്, ടാലൻറ് ആൻഡ് വർക്ക്ഫോഴ്സ് സൊല്യൂഷനുകൾ, ബിസിനസ് പ്രോസസുകൾ, സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് പ്രോംപ്റ്റ്ടെക് ഗ്ലോബൽ പ്രവർത്തിക്കുന്നത്. സാങ്കേതികവിദ്യാധിഷ്ഠിത ഇൻഷുറൻസ്-റിസ്ക് സേവനങ്ങൾ നല്കുന്ന പ്രോംപ്റ്റ്ടെക് ഇൻഷുറൻസ്, വർക്ക്ഫോഴ്സ്, കാപ്പബിലിറ്റി-ആസ്-എ-സർവീസ് സൊല്യൂഷനുകൾ നൽകുന്ന 'പ്രോംപ്റ്റ്ടെക് കണക്ട്' എന്നിവ ഇതിൻറെ ഭാഗമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.