Sections

പിന്നണി ഗായകൻ കാർത്തിക് കൊച്ചിയിൽ; ഫെഡറൽ ബാങ്ക് കാർത്തിക് ലൈവ് സെപ്തംബർ രണ്ടിന്

Saturday, Aug 12, 2023
Reported By Admin
Karthik Live

കൊച്ചി: പ്രശസ്ത തെന്നിന്ത്യൻ പിന്നണി ഗായകൻ കാർത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയിൽ. ഫെഡറൽ ബാങ്ക് അവതരിപ്പിക്കുന്ന 'കാർത്തിക് ലൈവ്' സെപ്റ്റംബർ 2-ന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വൈകുന്നേരം 7 മണി മുതൽ നടക്കും. ക്ലിയോനെറ്റ് ഇവന്റ്സ് ആൻഡ് എന്റർടൈൻമെന്റ്‌സ് ആണ് കാർത്തികിന്റെ കൊച്ചിയിലെ ലൈവ് സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ കാർത്തിക് കൊച്ചിയെ അഭിസംബോധന ചെയ്ത് ഒരു 'ലൈവ്' അവതരിപ്പിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആരാധകരിൽ നിന്നുള്ള മികച്ച പ്രതികരണത്തിൽ ആവേശഭരിതനായതായി അദ്ദേഹം പറഞ്ഞു. മികച്ച പിന്നണി ഗായകനും സംഗീതസംവിധായകനുമായ കാർത്തിക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 8000-ലധികം ഗാനങ്ങൾക്ക് തന്റെ ശ്രുതിമധുരമായ ശബ്ദം നൽകിയിട്ടുണ്ട്.

1499 രൂപ മുതൽ 14999 രൂപ വരെ വിലയുള്ള ജനറൽ, ബ്രോൺസ്, സിൽവർ, ഗോൾഡ്, പ്ലാറ്റിനം വരെയുള്ള വിവിധ വിഭാഗങ്ങളിൽ ബുക്ക്‌മൈഷോ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ടിക്കറ്റ് നിരക്കിൽ 10% കിഴിവ് ലഭിക്കുന്നതാണ്. ഇതിനായി ഫെഡറൽ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാമെന്നും, യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്താൻ സാധിക്കുന്ന പ്രകടനമാണ് കാർത്തിക്കിന്റേതെന്നും ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.വി.എസ് മൂർത്തി പറഞ്ഞു. പരിപാടിയിൽ 7000-ത്തോളം സംഗീതാസ്വാദകരെ പ്രതീക്ഷിക്കുന്നതായും, എല്ലാ സംഗീത പ്രേമികൾക്കും പുതുമയുള്ളതും ആകർഷകവുമായ അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് ക്ലിയോനെറ്റ് ഇവന്റ്സിന്റെ ഡയറക്ടർമാരായ ബൈജു പോളും അനീഷ് പോളും കൂട്ടിച്ചേർത്തു.

കാർത്തികിന്റെ ഇന്ത്യാ പര്യടനത്തിന്റെ തുടക്കം കുറിക്കുന്നതാണ് കൊച്ചിയിലെ പരിപാടി.  സെപ്തംബർ 30 ന് ഹൈദരാബാദിലും തുടർന്ന് ഒക്ടോബർ 1ന് മുംബൈയിലും ഏഴിന് ബംഗളൂരുവിലും 'കാർത്തിക് ലൈവ്' നടക്കും. ടിക്കറ്റുകൾ https://in.bookmyshow.com/events/federal-bank-presents-karthik-live-at-cochin/ET00366576 ലിങ്കിൽ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.