Sections

18.82 ശതമാനം സംയോജിത വാർഷിക വളർച്ചയുമായി എച്ച്ഡിഎഫ്സി ഫ്ളെക്സി ക്യാപ് ഫണ്ട്

Friday, May 09, 2025
Reported By Admin
HDFC Flexi Cap Fund Delivers 18.82% CAGR Since 1995 – Wealth Creation Example

കൊച്ചി: ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഡൈനാമിക് ഇക്വിറ്റി പദ്ധതിയായ എച്ച്ഡിഎഫ്സി ഫ്ളെക്സി ക്യാപ് ഫണ്ട് പ്രവർത്തനമാരംഭിച്ചതു മുതൽ ഇതുവരെ 18.82 ശതമാനം സംയോജിത വാർഷിക വളർച്ച നിരക്കു കൈവരിച്ചു.

1995 ജനുവരി ഒന്നിന് ആരംഭിച്ച ഈ ഫണ്ടിന്റെ തുടക്കത്തിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് ഏകദേശം 1.84 കോടി രൂപയായി വളർന്നേനെ. അടിസ്ഥാന സൂചികയായ നിഫ്റ്റി 500 ടിആർഐയിൽ ആയിരുന്നുവെങ്കിൽ ഇത് 1.51 കോടി രൂപയായി മാത്രമേ വളരുമായിരുന്നുള്ളൂ. പദ്ധതിയുടെ തുടക്കം മുതൽ പ്രതിമാസം 10,000 രൂപ വീതമുള്ള എസ്ഐപി ആരംഭിച്ചിരുന്നുവെങ്കിൽ നിക്ഷേപ തുകയായ 36.20 ലക്ഷം രൂപ 2025 മാർച്ച് 31ന് ഏകദേശം 20.24 കോടി രൂപയാകുമായിരുന്നു.

അച്ചടക്കത്തോടു കൂടിയ നിക്ഷേപത്തിന്റേയും നിക്ഷേപകരുടെ സ്വത്തു സമ്പാദനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടേയും സാക്ഷ്യപത്രമാണ് എച്ച്ഡിഎഫ്സി ഫ്ളെക്സി ക്യാപ് ഫണ്ടിന്റെ മൂന്നു പതിറ്റാണ്ടു കാലത്തെ പ്രകടനമെന്ന് എച്ച്ഡിഎഫ്സി എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ നവനീത് മുനോട്ട് പറഞ്ഞു. വിവിധ വിപണി ഘട്ടങ്ങളിലും ഫണ്ട് ശക്തമായ രീതിയിൽ മുന്നോട്ടു പോയി. നിക്ഷേപകർക്കായി ദീർഘകാല മൂല്യം പ്രദാനം ചെയ്യുന്നതിലുള്ള തങ്ങളുടെ ശ്രദ്ധ കൂടി വരച്ചു കാട്ടുന്നതാണ് പദ്ധതിയുടെ പ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉയർന്ന ഗുണമേന്മയുള്ള സുസ്ഥിര വളർച്ച നൽകുന്ന ബിസിനസുകൾ കണ്ടെത്തുന്നതിൽ സ്ഥിരമായി ശ്രദ്ധ പതിപ്പിക്കുന്നത് തങ്ങളുടെ നിക്ഷേപകരുടെ സ്വത്തു സൃഷ്ടിക്കുന്നതിൽ സഹായകമാകുന്നതായി എച്ച്ഡിഎഫ്സി എഎംസി സീനിയർ ഫണ്ട് മാനേജർ റോഷി ജെയിൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.