- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ്ബിഐ ജനറൽ ഇൻഷുറൻസ് വീടുകൾക്കും ഹൗസിങ് സൊസൈറ്റികൾക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനായി എസ്ബിഐ ജനറൽ ഫ്ളെക്സി ഹോം ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചു. സ്വന്തമായും വാടകയ്ക്ക് എടുത്തതുമായ വീടുകൾക്കും ഹൗസിങ് സൊസൈറ്റികൾക്കുമാണ് ഇൻഷുറൻസ് ലഭിക്കുക.
തീപിടുത്തമുണ്ടായാൽ ഇൻഷുറൻസ് കവറേജ് നൽകുന്ന ഫയർ കവർ ഒഴികെയുള്ളവ ഉപഭോക്താവിന്റെ ആവശ്യങ്ങളനുസരിച്ച് ക്രമീകരിക്കാം എന്നതാണ് എസ്ബിഐ ജനറൽ ഫ്ളെക്സി ഹോം ഇൻഷുറൻസിന്റെ പ്രത്യേകത. വിലപ്പെട്ട വസ്തുക്കൾക്കുള്ള സംരക്ഷണം, താൽക്കാലിക താമസത്തിനുള്ള ചെലവുകൾ, മോഷണത്തിൽ നിന്നുള്ള പരിരക്ഷ തുടങ്ങിയവ ആഡ്-ഓണുകളിൽ ഉൾപ്പെടുന്നു. ഒന്നിലധികം അധിക പരിരക്ഷകൾ തെരഞ്ഞെടുക്കുന്നവർക്ക് കിഴിവും ലഭിക്കും.
വീടിന്റെ ഘടന, അതിലെ വസ്തുക്കൾ, മറ്റ് അധിക അപകടസാധ്യതകൾ എന്നിവയ്ക്ക് സമഗ്രമായ പരിരക്ഷ ലഭിക്കും. സ്വത്തിന് നാശനഷ്ടം സംഭവിക്കൽ, പ്രകൃതിദുരന്തങ്ങൾ, തീപിടുത്തം, മോഷണം എന്നിവയിൽ നിന്നും ഈ പോളിസി സംരക്ഷണം നൽകും. കൂടാതെ മറ്റ് അപ്രതീക്ഷിത വിപത്തുകൾക്കും പരിരക്ഷ നൽകുന്നതിനാൽ സംരക്ഷണം തേടുന്ന വീട്ടുടമകൾക്കും വാടകക്കാർക്കും മികച്ച പദ്ധതിയാണിത്. ഒരൊറ്റ തവണ പണം അടച്ച് 20 വർഷം വരെ ഇൻഷുറൻസ് പരിരക്ഷ നേടാനും സാധിക്കും.
ഓരോ വീടും അതിന്റെ സുരക്ഷാ ആവശ്യങ്ങളും പ്രധാനപ്പെട്ടതാണെന്ന ചിന്തയിലാണ് ഇത്തരമൊരു പദ്ധതി കൊണ്ടു വന്നതെന്ന് എസ്ബിഐ ജനറൽ ഇൻഷുറൻസിന്റെ ചീഫ് പ്രൊഡക്ട്, മാർക്കറ്റിംഗ് ഓഫീസറായ സുബ്രഹ്മണ്യൻ ബ്രഹ്മജോസ്യുല പറഞ്ഞു. വീട്ടുടമയ്ക്കും വാടകക്കാരനും വ്യത്യസ്തമായ ഇൻഷുറൻസിന്റെ ആവശ്യകതയാണുള്ളത്. എസ്ബിഐ ജനറൽ ഫ്ളെക്സി ഹോം ഇൻഷുറൻസിലൂടെ ഇച്ഛാനുസൃതവും സമഗ്രവുമായ പരിപൂർണ്ണ പരിരക്ഷയാണ് നൽകുന്നത്. അപ്രതീക്ഷിത സാഹചര്യങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാവുന്ന രീതിയിലാണ് ഈ പോളിസി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റത്തവണ പ്രീമിയം അടയ്ക്കാനുള്ള സൗകര്യവും എളുപ്പത്തിലുള്ള ക്ലെയിം പ്രക്രിയയും ഈ പോളിസിയുടെ പ്രത്യേകതയാണ്. പോളിസി ഉടമകൾക്ക് സാമ്പത്തിക സ്ഥിരതയും മനസ്സമാധാനവും നൽകാനും നൂതനവും സമഗ്രവുമായ ഇൻഷുറൻസ് പരിഹാരങ്ങൾ നൽകാനുമുള്ള എസ്ബിഐ ജനറലിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണീ പോളിസി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.