- Trending Now:
അലങ്കാര മത്സ്യങ്ങളെ വിറ്റ് വലിയ രീതിയില്‍ ആദായം നേടുന്ന ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്.കേരളത്തില്‍ അടുത്തകാലത്തായി മത്സ്യങ്ങളെ പോലെ തന്നെ ജനപ്രീതി വര്‍ദ്ധിച്ചു വരുന്ന ഒരു ഇനമാണ് അലങ്കാര പ്രാവുകള്‍.
മികച്ച വരുമാനം നേടാന്‍ പ്രാവു വളര്‍ത്തല്‍ നല്ലൊരു വഴി തന്നെയാണ്.മികച്ച വിപണിയും ആവശ്യക്കാരും പ്രാവുകള്‍ക്ക് നിലവിലുണ്ട്.സോഷ്യല്‍മീഡിയ വഴിയും മറ്റും അത്യാവശ്യം കച്ചവടം നടത്താന്‍ സാധിക്കുകയും ചെയ്യും.പരസ്പരം ഇല്ലാത്ത ഇനങ്ങളെ പങ്കുവെച്ച് കച്ചവടം ഉയര്‍ത്തിക്കൊണ്ടുവരുന്ന കൂട്ടരും ഉണ്ട്.
അഭിമുഖം:വിശ്രമ ജീവിതം പശു വളര്‍ത്തലിലൂടെ ആസ്വദിക്കുന്ന അധ്യാപക ദമ്പതികള്‍ ... Read More
പൊതുവെ ഒരല്‍പ്പം വിലക്കൂടുതല്‍ തന്നെയായിരുന്നു പ്രാവുകളില്‍ നിന്ന് ആളുകളെ അകറ്റി നിര്‍ത്തിയത് .എന്നാല്‍ ഇന്ന് വില പോലും മറന്ന് ഇവയെ അന്വേഷിച്ചെത്തുന്നവരുണ്ട്.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ബെല്‍ജിയം ട്രേഡ് മാര്‍ക്ക്,ആര്‍ക്ക് എയ്്ഞ്ചല്‍,ചൈനീസ് ഔള്‍ പീജിയണ്‍,പോളിഷ് സാറ്റിന്‍ തുടങ്ങിയവയ്ക്കും ഇന്ത്യന്‍ ബ്രീഡുകളായ ഗാല്‍,ചന്ദ്രകല എന്നിവയ്ക്കുമാണ്.
പ്രമുഖ സ്ഥാപനങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടിംഗ് കോണ്‍ട്രാക് ടുകള്‍ മുഖ്യ വരുമാനമാര്‍ഗ്ഗമായി എടുക്കുന്ന വ്യക്തികള്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നല്ല ലാഭം കൊയ്യാന്‍ സാധിക്കും.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ആട് വളര്‍ത്തല്‍ തുടങ്ങി; ഇന്ന് ലക്ഷങ്ങള്‍ വരുമാനം... Read More
ഫാന്‍ ടെയ്ല്‍ ഇനത്തില്‍പ്പെട്ട ധാരാളം ഇനങ്ങള്‍ വാങ്ങി ഒരു സംരംഭമായി തുടങ്ങിയാലും ലാഭം ഉറപ്പിക്കാം. പ്രാവ് വളര്‍ത്തലിനൊപ്പം വര്‍ണ്ണ തത്തകളും, ആഫ്രിക്കന്‍ ലൗ ബേര്‍ഡ്‌സും, അലങ്കാര കോഴികളും ഇതിനൊപ്പം വളര്‍ത്തിയാല്‍ ഇരട്ടി പണം സമ്പാദിക്കാം.വിപണി മൂല്യമുള്ള പ്രാവുകള്‍ ഇടുന്ന മുട്ടയ്ക്ക് അടയിരിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാനും നാടന്‍ പ്രാവുകള്‍ ആണ് ഉപയോഗിക്കേണ്ടത്.
സ്ഥിര വരുമാനത്തിന് മുയല് വളര്‍ത്തല്‍ മികച്ച വഴി; വിപണി പിടിക്കാന്‍ വഴിയുണ്ട്
... Read More
ഒരു വര്‍ഷം 10 അല്ലെങ്കില്‍ 12 മുട്ടകള്‍ മതി എന്ന് വെച്ചാല്‍ പ്രാവുകള്‍ നല്ല ആരോഗ്യത്തോടെ ഇരിക്കും. ഒരു ശീലില്‍ രണ്ടു മുട്ടകളാണ് ഇടുക. ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം അടുത്ത ശീല്‍. ഒരിക്കലും പ്രാവുകളുടെ ആരോഗ്യം തകര്‍ക്കുന്ന രീതിയില്‍ ഇടവേളയില്ലാതെ പ്രജനനത്തിന് ശ്രമിക്കരുത്.
പ്രാവുകള്‍ വാങ്ങുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.നല്ല ബ്രീഡര്‍മാരെ തന്നെ തെരഞ്ഞെടുക്കുക.അതുപോലെ വിപണിയില്‍ മൂല്യമുള്ള ഇനങ്ങളെ കണ്ടെത്താനും ശ്രമിക്കണം.ചെറിയ രീതിയില്‍ ആരംഭിക്കുകയാണൈങ്കില്‍ മൂന്നോ നാലോ ജോഡി പ്രാവുകളെ വാങ്ങി അവയെ പരിപാലിച്ച് മുട്ടവിരിഞ്ഞ് ലഭിക്കുന്ന കുഞ്ഞുങ്ങളെ തിരിച്ചെടുക്കുന്ന സംരംഭകരെ കണ്ടെത്തി ചെയ്യുന്നതാകും നല്ലത്.
ലാഭം മാത്രം നേടുന്ന ഒരു ബിസിനസ് എന്നതിലുപരി, അവയെ ഇഷ്ടത്തോടെ വളര്‍ത്തുന്ന വ്യക്തികള്‍ക്ക് ഇതില്‍നിന്ന് സന്തോഷവും ഒരു പോലെ പണവും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.