Sections

ജോക്കിയുടെ പേജ് ഒറ്റ ദിവസത്തില്‍ കുതിച്ചത് 2571 രൂപ

Monday, May 30, 2022
Reported By admin
jockey

ജനപ്രിയ അടിവസ്ത ബ്രാന്‍ഡായ ജോക്കി ഇന്റര്‍നാഷണലിന്റെ ലൈസന്‍സ് കൈവശം വച്ചിരിക്കുന്ന സ്ഥാപനമാണ് പേജ്.

 

ഓഹരി വിപണികള്‍ സ്ഥിരത കൈവരിക്കാന്‍ പെടാപ്പാട് പെടുന്ന ഈ സമയത്ത് ഒരൊറ്റ ദിവസംകൊണ്ട് ഓഹരി വില കുതിച്ചത് 2,571 രൂപ. അതെ, ഓഹരി വിപണികളിലെ വമ്പന്‍മാരില്‍ ഒരാളായ പേജ് ഇന്‍ഡസ്ട്രീസിനെ പറ്റിയാണ് പറഞ്ഞുവരുന്നത്. ജനപ്രിയ അടിവസ്ത ബ്രാന്‍ഡായ ജോക്കി ഇന്റര്‍നാഷണലിന്റെ ലൈസന്‍സ് കൈവശം വച്ചിരിക്കുന്ന സ്ഥാപനമാണ് പേജ്.രാജ്യത്തിനു പുറത്ത് ഒട്ടനവധി രാജ്യങ്ങളില്‍ ജോക്കി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതും, വിപണിയിലെത്തിക്കുന്നതും പേജ് ഇന്‍ഡസ്ട്രീസ് ആണ്. ജോക്കിക്കു പുറമേ മറ്റനവധി ബ്രാന്‍ഡുകള്‍ക്കു പിന്നില്‍ പേജ് തന്നെയാണ്. എന്താകും പെട്ടെന്നൊരു കുതിപ്പിക് കാരണം എന്നല്ലേ?

[1845]

പേജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇനി വിപണികളില്‍ നിലംതൊടാതെ പറക്കുമെന്നാണ് ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ് പറയുന്നത്. മികച്ച റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ റേറ്റിങ് ഏജന്‍സി പേജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിര്‍ദേശിച്ചു കഴിഞ്ഞു.ഒരു വര്‍ഷത്തിനുള്ളി ഓഹരി വില 46,000 രൂപയിലെത്തുമെന്നാണു പ്രവചനം. 1994 ല്‍ പ്രവര്‍ത്തനം ആരംഭിച്ച പേജ് ഇന്‍ഡസ്ട്രീസ് 46,598.99 കോടി വിപണി മൂല്യമുള്ള ഒരു ലാര്‍ജ് ക്യാപ് കമ്പനിയാണ്.

[280]

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ കമ്പനി കാഴ്ചവച്ച അതിഗംഭീര പ്രകടനമാണ് കുതിപ്പിനു വഴിവച്ചത്. 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ വസ്ത്ര നിര്‍മ്മാതാവിന്റെ അറ്റാദായം 64.86 ശതമാനം വര്‍ധിച്ച് 190.52 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ജനുവരി- മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ അറ്റാദായം 115.56 കോടി രൂപയായിരുന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ ഇ.ബി.ഐ.ടി.ഡി.എ. 57 ശതമാനം ഉയര്‍ന്ന് 267.1 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇത് 169.8 കോടി രൂപയായിരുന്നു. വര്‍ഷാടിസ്ഥാനത്തില്‍, കമ്പനിയുടെ അറ്റാദായം 57.5 ശതമാനം വര്‍ധിച്ച് 536.53 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37.2 ശതമാനം വര്‍ധിച്ച് 3,886.46 കോടി രൂപയിലെത്തി.

പേജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വെള്ളിയാഴ്ച 43,150 രൂപ നിലവാരത്തിലാണ് വ്യാപാരം തുടങ്ങിയത്. പ്രവര്‍ത്തന ഫലം പുറത്തുവരവനിരിക്കേ ഓഹരികള്‍ 42,930.40 രൂപ വശര താഴ്ന്നിരുന്നു. എന്നാല്‍ ഫലങ്ങള്‍ അതിഗംഭീരമായതോടെ 45,180 രൂപ വരെ കുതിച്ചു. തുടര്‍ന്നു ലാഭമെടുപ്പുകള്‍ക്കു സാക്ഷ്യം വഹിച്ചെങ്കിലും 6.16 ശതമാനം അഥവാ 2,571.70 രൂപ ഉയര്‍ന്ന് 44,350 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.വരും ആഴ്ചയില്‍ ഓഹരികളില്‍ നേരിയ തിരുത്തല്‍ വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഇത് ഓഹരികള്‍ വാങ്ങിക്കൂട്ടാനുള്ള മികച്ച അവസാരമായി കാണണമെന്നാണു പറയുന്നത്.ബംഗളുരുവാണ് ആസ്ഥാനം. കമ്പനിയുടെ 47.19 ശതമാനം ഓഹരികള്‍ പ്രമോട്ടറുടെ കൈവശമാണ്. 25.21 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരുടെ പക്കലും, 17.06 ശതമാനം പ്രാദേശിക നിക്ഷേപകരുടെ പക്കലുമാണ്. 10 രൂപയാണ് ഓഹരികളുടെ മുഖവില.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.