Sections

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പാലക്കാട് ജില്ലയിൽ ഈ വർഷം ഇതുവരെ 1399 സംരംഭങ്ങൾ

Saturday, Sep 16, 2023
Reported By Admin
Oru Varsham Oru Laksham Samrambham

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ


  • ജില്ലയിൽ ഈ വർഷം ഇതുവരെ 1399 സംരംഭങ്ങൾ; 3137 പേർക്ക് തൊഴിൽ, 76.92 കോടി രൂപ നിക്ഷേപം
  • കഴിഞ്ഞ വർഷം 1,25,057 സംരംഭങ്ങൾ; 25553 പേർക്ക് തൊഴിൽ, 674.5 കോടി രൂപ നിക്ഷേപം

പാലക്കാട്: വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ-സഹകരണ-കൃഷി-ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം ആരംഭിച്ചത് 1,25,057 സംരംഭങ്ങൾ. 674.5 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 25,553 പേർക്ക് തൊഴിൽ അവസരം ലഭിച്ചു. ജില്ലയിൽ ഈ വർഷം ഇതുവരെ ആരംഭിച്ചത് 1399 സംരംഭങ്ങളാണ്. 3137 തൊഴിലവസരങ്ങളും 76.92 കോടി രൂപയുടെ നിക്ഷേപവും ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ ഉണ്ടായി. ചിറ്റൂരിൽ 361 സംരംഭങ്ങളും 800 തൊഴിലവസരങ്ങളും ആലത്തൂരിൽ 254 സംരംഭങ്ങളും 643 തൊഴിലവസരങ്ങളും മണ്ണാർക്കാട് 225 സംരംഭങ്ങളും 451 തൊഴിലവസരങ്ങളും ഒറ്റപ്പാലത്ത് 351 സംരംഭങ്ങളും 762 തൊഴിലവസരങ്ങളും പാലക്കാട് 179 സംരംഭങ്ങളും 485 തൊഴിലസരങ്ങളും സെപ്റ്റംബർ 12 വരെ ആരംഭിച്ചു.

2023-2024 സാമ്പത്തിക വർഷം 9000 സംരംഭങ്ങൾ ലക്ഷ്യമിട്ടതോടൊപ്പം പദ്ധതി പ്രകാരം കഴിഞ്ഞ വർഷം ആരംഭിച്ച സംരംഭങ്ങൾ നിലനിർത്താനും വ്യവസായ വകുപ്പ് ശ്രദ്ധ ചെലുത്തുന്നുണ്ട്. കഴിഞ്ഞ വർഷം ആരംഭിച്ച 1,25,057 സംരംഭങ്ങളിലും പഞ്ചായത്ത്-നഗരസഭാ തലത്തിൽ നിയമിച്ചിട്ടുള്ള 103 എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകൾ നേരിട്ടെത്തി സംരംഭകരെ നേരിട്ട് കണ്ട് സംസാരിക്കുകയും. സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കിയതിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സംരംഭകർക്ക് ബാങ്ക് ലോണിനുള്ള സഹായങ്ങൾ ചെയ്തു നൽകുക, കമ്പോളം ഇല്ലാത്തവർക്ക് ഓൺലൈൻ-സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മാർക്കറ്റിന്റെ സാധ്യതകളെക്കുറിച്ച് പരിചയപ്പെടുത്തുക തുടങ്ങിയവയും ചെയ്തു നൽകും. ഈ വർഷവും സംരംഭകരെ കണ്ടെത്തുന്നതിനായി ഓരോ പഞ്ചായത്തുകളിലും നഗരസഭകളിലുമായി പൊതുബോധവത്ക്കരണ പരിപാടികളും ലോൺ, ലൈസൻസ്, സബ്സിഡി മേളകളും പുരോഗമിക്കുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.