- Trending Now:
മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ ചെറുധാന്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കർഷക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൃഷി ഭവൻ ഹാളിൽ നാളെ (സെപ്റ്റംബർ ഏഴിന്) നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്യും.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പും മേപ്പയ്യൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഞ്ചായത്തിന്റെ 2023- 24 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി ചെറുധാന്യ കൃഷി നടപ്പിലാക്കുന്നുണ്ട്. കർഷകർക്ക് ചെറുധാന്യ കൃഷിയെ കുറിച്ച് അവബോധം നൽകുന്നതിനാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കർഷകനായ പ്രശാന്ത് ജഗൻ ക്ലാസ് നയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.