Sections

റബ്ബര്‍ ബോര്‍ഡിലെ മെഷീനറികളും അടിസ്ഥാന സൗകര്യവും ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്താന്‍ വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് അവസരം  

Friday, Feb 25, 2022
Reported By Ambu Senan
rubber board

വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം


റബ്ബര്‍ ബോര്‍ഡിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിംഗ് (എന്‍ഐആര്‍ടി) കോട്ടയത്തെ പരിശീലന കേന്ദ്രത്തില്‍ മെഷിനറി, ടെസ്റ്റിംഗ് ഉപകരണങ്ങള്‍ തുടങ്ങിയ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ നല്‍കുന്നു. വ്യവസായത്തില്‍ നിന്നുള്ള സംരംഭക താല്‍പ്പര്യവും യോഗ്യതയുമുള്ള സര്‍ട്ടിഫൈഡ് വ്യക്തികള്‍ക്ക് ഈ സൗകര്യം മിതമായ നിരക്കില്‍ ഉല്‍പ്പന്ന വികസനത്തിനും പരീക്ഷണ ആവശ്യങ്ങള്‍ക്കുമായി പ്രോട്ടോടൈപ്പുകള്‍/സാമ്പിളുകള്‍ വികസിപ്പിക്കുന്നതിനുള്ള സ്വന്തം പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്. 

പരീക്ഷണങ്ങള്‍ക്കും സാമ്പിള്‍ നിര്‍മ്മാണത്തിനും ആവശ്യമായ എല്ലാ സാമഗ്രികളും ഗുണഭോക്താക്കള്‍ കൊണ്ടുവരേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04812353325 അല്ലെങ്കില്‍ Whatsapp 04812353201. ഇമെയില്‍: trainingatrubberboard.org.in


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.