Sections

ആയിരം ബ്രാഞ്ചുകളും ഒരു ലക്ഷം കോടി വ്യാപാരവും ലക്ഷ്യം: മന്ത്രി കെ.എൻ ബാലഗോപാൽ

Wednesday, Jul 26, 2023
Reported By Admin
KSFE

കെ.എസ്.എഫ്.ഇ വല്ലപ്പുഴ ശാഖ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു


ആയിരം ബ്രാഞ്ചുകളും ഒരു ലക്ഷം കോടിയുടെ വ്യാപാരവുമാണ് കെ.എസ്.എഫ്.ഇ ലക്ഷ്യമിടുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. കെ.എസ്.എഫ്.ഇ വല്ലപ്പുഴ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ധനകാര്യ സ്ഥാപനമായി കെ.എസ്.എഫ്.ഇ മാറി. നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി നൽകുന്നു എന്നത് കെ.എസ്.എഫ്.ഇയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാറിനുള്ളത്. കെ.എസ്.എഫ്.ഇ ചുരുങ്ങിയ പലിശ നിരക്കിൽ സ്വർണ പണയ വായ്പയും ഹോം ലോൺ ഉൾപ്പെടെ നൽകുന്നതും സാധാരണക്കാർക്ക് ഗുണപ്രദമാണ്. പ്രവാസികൾക്ക് ഗുണപ്രദമായതും സബ്സിഡി ലഭിക്കുന്നതുമായ പദ്ധതികളും കെ.എസ്.എഫ്.ഇ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്, വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ലത്തീഫ്, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ സനിൽ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.