- Trending Now:
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഉൾപ്പെട്ട വനിതകൾക്കായി ഒരു മാസത്തെ സൗജന്യ പരിശീലനം നൽകുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ Enterpreneurship Development Programme For Women in Tourism And Hospitality Sectors എന്ന വിഷയത്തിലാണ് പരിശീലനം. ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ള 18 വയസിന് മുകളിലുള്ള വനിതകൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പൂർത്തിയായിരിക്കണം. അപേക്ഷാ ഫോം സാഫിന്റെ ജില്ലാ നോഡൽ ഓഫീസിലും വെബ്സൈറ്റിലും ലഭിക്കുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. അവസാന തിയതി സെപ്റ്റംബർ 16. കൂടുതൽ വിവരങ്ങൾക്ക് 9847907161, 9895332871.
സംരംഭകർക്കായുള്ള ധനസഹായ പദ്ധതികൾ വനിതകൾക്കായി ഒരു കുടുംബം ഒരു സംരംഭം പദ്ധതി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.