Sections

ഓണം സ്‌പെഷ്യൽ അരി; വിതരണം നാളെ (11ന്) ആരംഭിക്കും

Thursday, Aug 10, 2023
Reported By Admin
Onam Special Rice

സ്പെഷ്യൽ അരി 11 മുതൽ


ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് വെള്ള (NPNS), നീല (NPS) കാർഡുകൾക്ക് സർക്കാർ അധികമായി അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം നാളെ മുതൽ (ആഗസ്റ്റ് 11ന്) ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

  • വെള്ള (NPNS), നീല (NPS) കാർഡുകൾക്ക് സ്പെഷ്യൽ അരി 5 കിലോ വീതം കിലോയ്ക്ക് 10.90/- രൂപാ നിരക്കിൽ വിതരണം ചെയ്യുന്നതാണ്.
  • AAY (മഞ്ഞ) വിഭാഗത്തിലുള്ള വൈദ്യൂതീകരിക്കപ്പെട്ട വീടുകളിലെ കാർഡിന് ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ത്രൈമാസ കാലയളവിലേയ്ക്ക് നിലവിൽ അനുവദിച്ചിട്ടുള്ള 0.5 ലിറ്റർ മണ്ണെണ്ണയ്ക്ക് പുറമേ 0.5 ലിറ്റർ മണ്ണെണ്ണ കൂടി അധികമായി ലഭിക്കുന്നതാണ് (മണ്ണെണ്ണയുടെ വില ലിറ്ററിന് 69/- രൂപ).


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.