- Trending Now:
600 കോടി രൂപയിലധികം വിലമതിക്കുന്ന ഓല എസ് 1 സ്‌കൂട്ടറുകള്‍ കമ്പനി വിറ്റതായി ഓല ഇലക്ട്രിക് പ്രഖ്യാപിച്ചു. ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്കായി ബുധനാഴ്ച വില്‍പ്പന ആരംഭിച്ചു.
ആദ്യ 24 മണിക്കൂറില്‍ ഓരോ സെക്കന്‍ഡിലും 4 സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞതായി ഓല ഇലക്ട്രിക് അവകാശപ്പെടുന്നു. വില്‍ക്കുന്ന സ്‌കൂട്ടറുകളുടെ മൂല്യം ഇന്ത്യയിലെ മറ്റെല്ലാ കമ്പനികളും ഒരുമിച്ച് ഒരു ദിവസം വില്‍ക്കുന്നതിനേക്കാള്‍ കൂടുതലാണെന്ന് അവകാശപ്പെടുന്നു.
ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ ഒരു ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്, ''ഇന്ത്യ ഇവിക്ക് പ്രതിജ്ഞാബദ്ധമാണ്, പെട്രോള്‍ നിരസിക്കുന്നു! ഞങ്ങള്‍ ഒരു സെക്കന്‍ഡില്‍ 4 സ്‌കൂട്ടറുകള്‍ വിറ്റു, 600 കോടി+ വിലമതിക്കുന്ന സ്‌കൂട്ടറുകള്‍ ഒരു ദിവസം വിറ്റു! ഇന്ന് അവസാന ദിവസമാണ്, അര്‍ദ്ധരാത്രിയില്‍ വില്പന അവസാനിക്കും. അതിനാല്‍ ഈ ചെറിയ മുഖ വിലയില്‍ ഓല ആപ്പില്‍ ബുക്ക് ചെയ്യുക! '
India is committing to EVs and rejecting petrol! We sold 4 scooters/sec at peak & sold scooters worth 600Cr+ in a day! Today is the last day, purchase will shut at midnight. So lock in this introductory price and buy on the Ola app before we sell out! https://t.co/TeNiMPEeWX pic.twitter.com/qZtIWgSvaN
— Bhavish Aggarwal (@bhash) September 16, 2021
2021 സെപ്റ്റംബര്‍ 8 മുതല്‍ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന മോഡലുകള്‍ക്കായുള്ള വിപണനം ആരംഭിക്കാനായിരുന്നു ഓല പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വെബ്‌സൈറ്റിലെ ചില സാങ്കേതിക തകരാറുകള്‍ കാരണം വൈകുകയായിരുന്നു. ഇപ്പോള്‍ ഓല ഇലക്ട്രിക് S1 ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കട്ടറുകള്‍ക്കായി ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുക്കിംഗുകളും വാങ്ങലുകളും പൂര്‍ണമായും ഓണ്‍ലൈനില്‍ നടത്തുന്ന മാതൃകയാണ് കമ്പനി പിന്തുടരുന്നത്.
ഓല ആപ്പിലൂടെ മാത്രമേ സ്‌കൂട്ടര്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ.
ഓല എസ് 1 ന്റെ ഇഎംഐകള്‍ 2,999 മുതല്‍ ആരംഭിക്കുന്നു, അതേസമയം ഓല എസ് 1 പ്രോയുടെ ഇഎംഐകള്‍ 3,199 ല്‍ ആരംഭിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.