Sections

വ്യാപാരികൾക്കായി ഏകീകൃത പേയ്മെന്റ്-കൊമേഴ്സ് പ്ലാറ്റ്ഫോം 'അഡാപ്റ്റിസ്' അവതരിപ്പിച്ച് എൻടിടി ഡാറ്റ പേയ്മെന്റ് സർവീസസ്

Saturday, Aug 01, 2026
Reported By Admin
NTT DATA Payment Services Launches Adaptis Commerce Platform

ഇമേജ് ക്യാപ്ഷൻ (ഇടത്ത് നിന്നും വലത്തേക്ക്): എൻടിടി ഡാറ്റ പേയ്മെന്റ് സർവീസസ് ഇന്ത്യയുടെ ഹോൾ-ടൈം ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ടകെയോ യുനോ, ജപ്പാനിലെ ഗ്ലോബൽ പേയ്മെന്റ് സ്ട്രാറ്റജി & ട്രാൻസ്ഫോർമേഷൻ വിഭാഗങ്ങളുടെ തലവൻ ശ്രീ. ഷിനിചിറോ നിഷികാവ, എൻടിടി ഡാറ്റ പേയ്മെന്റ് സർവീസസ് ഇന്ത്യ ചീഫ് ഫിനാൻഷ്യൽ ഓഫീസർ രാഹുൽ ജെയിൻ എന്നിവർ.

മുംബൈ: രാജ്യത്തെ വ്യാപാരികൾക്കും എംഎസ്എംഇകൾക്കും വൻകിട സ്ഥാപനങ്ങൾക്കും പേയ്മെന്റും കൊമേഴ്സ് സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായി എൻടിടി ഡാറ്റ പേയ്മെന്റ് സർവീസസ് ഇന്ത്യ 'അഡാപ്റ്റിസ്' എന്ന പുതിയ ഏകീകൃത സേവന ബ്രാൻഡ് അവതരിപ്പിച്ചു. പേയ്മെന്റ് സ്വീകാര്യത, വ്യാപാരി സേവനങ്ങൾ, മൂല്യവർധിത സേവനങ്ങൾ, കൊമേഴ്സ് സൊല്യൂഷനുകൾ എന്നിവയെ ഒരൊറ്റ ബ്രാൻഡിന് കീഴിൽ കൊണ്ടുവരുന്നതാണ് പുതിയ സംരംഭം.

ഓൺലൈൻ, ഓഫ്ലൈൻ വിൽപ്പന ചാനലുകളിലുടനീളം തടസ്സരഹിതമായ പേയ്മെന്റുകൾ സ്വീകരിക്കാനും വ്യാപാര പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും അഡാപ്റ്റിസ് സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. അഡാപ്റ്റിസ് ഇൻ-സ്റ്റോർ, അഡാപ്റ്റിസ് ഇ-കൊമേഴ്സ്, അഡാപ്റ്റിസ് എന്റർപ്രൈസ്, അഡാപ്റ്റിസ് വിഎഎസ് (മൂല്യവർദ്ധിത സേവനങ്ങൾ) എന്നീ നാല് പ്രധാന സേവനവിഭാഗങ്ങളിലൂടെയാണ് ഇന്ത്യയിൽ സേവനങ്ങൾ ലഭ്യമാക്കുക.

ഇന്ത്യയിലെ പേയ്മെന്റ് രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ അനുഭവപരിചയമുള്ള എൻടിടി ഡാറ്റ പേയ്മെന്റ് സർവീസസ്, പ്രതിവർഷം 10 കോടിയിലധികം ഇടപാടുകൾ പ്രോസസ് ചെയ്യുകയും ലക്ഷക്കണക്കിന് വ്യാപാരികൾക്ക് സേവനം നൽകുകയും ചെയ്യുന്നുവെന്ന് കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.