- Trending Now:
മുംബൈ: നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) വിദേശ പോർട്ട്ഫോളിയോ നിക്ഷേപക (എഫ്പിഐ) പോർട്ടലും വിദേശ വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപക (എഫ്വിസിഐ) പോർട്ടലും പരിഷ്കരിച്ച് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം പുറത്തിറക്കി. ഇന്ത്യൻ സെക്യൂരിറ്റീസ് വിപണിയിലേക്ക് പ്രവേശനം തേടുന്ന വിദേശ നിക്ഷേപകർക്ക് നടപടികൾ ലളിതമാക്കുക എന്നതാണ് ലക്ഷ്യം. സെബി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രുചി ചോജർ നവീകരിച്ച പോർട്ടൽ ഉദ്ഘാടനം ചെയ്തു.
വിദേശ ഓഹരി നിക്ഷേപകർക്കും (എഫ്പിഐകൾ) വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകർക്കും (എഫ്വിസിഐകൾ) ഇനി രജിസ്ട്രേഷൻ, അനുമതികൾ, ഓഡിറ്റ് ട്രയലുകൾ, പാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി വിവിധ ലോഗിനുകൾക്ക് പകരം ഈ ഏക ജാലക സംവിധാനം മതിയാകും. ഇത് നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യും. പാൻ കാർഡ് അപേക്ഷകൾ ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന എപിഐ ഇന്റഗ്രേഷനും പുതിയ പോർട്ടലിന്റെ പ്രധാന സവിശേഷതയാണ്.
കാര്യക്ഷമവും ലോകോത്തര നിലവാരമുള്ളതുമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വിദേശ നിക്ഷേപകർക്ക് ഉറപ്പാക്കാനുള്ള എൻഎസ്ഡിഎൽ-ന്റെ ശക്തമായ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാക്കുന്നതെന്ന് എൻഎസ്ഡിഎൽ എംഡി & സിഇഒ വിജയ് ചന്ദോക് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.