- Trending Now:
എല്ലാ മൊബൈല്‍ നമ്പറുകളിലേക്കും പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും
ഏത് യുപിഐ ആപ്ലിക്കേഷനുകളിലേക്കും, മൊബൈല്‍ നമ്പറുകളിലേക്കും വിനിമയങ്ങള്‍ നടത്താന്‍ പേടിഎം സൗകര്യമൊരുക്കുന്നു. ഇത് യുപിഐ വിനിമയങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ കാരണമാകുമെന്ന് കമ്പനി അറിയിച്ചു. പേടിഎമ്മില്‍ നിന്ന് മറ്റൊരു യുപിഐ ആപ്ലിക്കേഷനിലേക്ക് വിനിമയം നടത്തേണ്ടത് എപ്രകാരമാണെന്ന് ഇവിടെ വിശദീകരിച്ചിട്ടുമുണ്ട്.
പേടിഎം ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ യുപിഐ സംവിധാനമുള്ള എല്ലാ മൊബൈല്‍ നമ്പറുകളിലേക്കും, ആപ്ലിക്കേഷനുകളിലേക്കും യുപിഐ പേയ്‌മെന്റ് നടത്താം. പണം സ്വീകരിക്കുന്ന വ്യക്തി പേടിഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമില്ല. പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് (പിപിബിഎല്‍) ആണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
ഫ്ലിപ്കാര്‍ട്ടിലൂടെ ഇനി ഇലക്ട്രിക് വാഹനങ്ങളും വാങ്ങാം... Read More
ഇതോടെ യുപിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ മൊബൈല്‍ നമ്പറുകളിലേക്കും പണം അയയ്ക്കാനും, ആ നമ്പറുകളില്‍ നിന്ന് പണം സ്വീകരിക്കാനും പേടിഎം ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇവിടെ ഏത് സേവനദാതാവാണെങ്കിലും വിനിമയങ്ങള്‍ നടക്കുന്നു എന്നതാണ് പ്രത്യേകത.
പേടിഎം ഉപയോഗിച്ച് മറ്റ് യുപിഐ ആപ്ലിക്കേഷനുകളിലേക്ക് പേയ്‌മെന്റ് നടത്തുന്നതിന് താഴെ നല്‍കിയിരിക്കുന്ന സ്റ്റെപ്പുകള്‍ പിന്തുടരുക.
പേടിഎം ആപ്ലിക്കേഷന്റെ 'യുപിഐ മണി ട്രാന്‍സ്ഫര്‍' (UPI Money Transfer)സെക്ഷന്‍ തിരഞ്ഞെടുക്കുക. 'യുപിഐ ആപ്പ്‌സ് ' (UPI Apps) എന്നതില്‍ ടാപ് ചെയ്യുക.
'എന്റര്‍ മൊബൈല്‍ നമ്പര്‍ ഓഫ് എനി യുപിഐ ആപ്‌സ്' (Enter Mobile Number of any UPI Apps) എന്നതില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് പണം സ്വീകരിക്കേണ്ട വ്യക്തിയുടെ മൊബൈല്‍ നമ്പര്‍ എന്‍ര്‍ ചെയ്യുക.
അടുത്തതായി വിനിമയം നടത്തേണ്ട തുക എന്റര്‍ ചെയ്യുക. തുടര്‍ന്ന് 'പേ നൗ' (Pay Now) എന്നതില്‍ ടാപ് ചെയ്യുക. ഇതോടെ ഇന്‍സ്റ്റന്റായി മണി ട്രാന്‍സ്ഫര്‍ നടക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.