Sections

അസാപ്പിൽ പുതിയ കോഴ്‌സുകൾ തുടങ്ങി

Tuesday, Feb 28, 2023
Reported By Admin
ASAP

അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും ബിരുദദാന ചടങ്ങും നടന്നു


ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പാലയാട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും ബിരുദദാന ചടങ്ങും നടന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ വെയ്സ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യൻ, സി എൻ സി ഓപ്പറേറ്റർ ടർണിങ്, സി എൻ സി വെർട്ടിക്കൽ മെഷിനിങ് സെന്റർ തുടങ്ങിയ പുതിയ കോഴ്സുകളാണ് ഇവിടെ തുടങ്ങുക.

അസാപിന്റെ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സിന്റെ ആദ്യ ബാച്ചിലെ 20 പേരുടെ ബിരുദദാന ചടങ്ങാണ് നടന്നത്. ഇവിടെ ആർട്ടിസനൽ ബേക്കറി, ഡിജിറ്റൽ മാർക്കറ്റിങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ, വർക്ക് റെഡിനസ് പ്രോഗ്രാം എന്നീ കോഴ്സുകളും ഉണ്ട്. കൂടാതെ എൻ ടി ടി എഫിന്റെ ഡിപ്ലോമ ഇൻ ടൂൾ എൻജിനീയറിങ് ആന്റ് ഡിജിറ്റൽ മാനുഫാക്ചറിങ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രെസിഷൻ ആൻഡ് സി എൻ സി മെഷിനിസ്റ്റ്, പോസ്റ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ എന്നീ കോഴ്സുകളും നടക്കുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ധർമ്മടം ഗ്രാമപഞ്ചായത്തംഗം കെ. പ്രീത, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ കൃഷ്ണൻ കോളിയോട്ട്, തലശ്ശേരി ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ സതീശൻ കോടഞ്ചേരി, സി എസ് പി പ്രോഗ്രാം മാനേജർ സുബിൻ മോഹൻ, എൻടിടിഎഫ് ഡിവിഷണൽ മാനേജർ വി കെ രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.