Sections

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു  

Monday, Feb 27, 2023
Reported By Admin
Free Vocational Courses

ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴിൽ, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഐ.എച്ച്.ആർ.ഡി ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴിൽ, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഐ.എച്ച്.ആർ.ഡി ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കോഴ്സുകൾ നടക്കുന്നത് കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ്ങ് സ്കൂളിലാണ്.

കോഴ്സിന്റെ വിവരങ്ങൾ ചുവടെ: ഫീൽഡ് ടെക്നീഷ്യൻ-അതർ ഹോം അപ്ലയൻസസ്.യോഗ്യത: എസ്.എസ്.എൽ.സി. പ്രായം 18-30 വരെ. കാലാവധി മൂന്ന് മാസം. അപേക്ഷകർ കോർപറേഷൻ /മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്ന, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. പിഎംഎവൈ ഗുണഭോക്താക്കൾക്കും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിൽ അംഗങ്ങൾ/അതിദരിദ്രർ/ആശ്രയ ഗുണഭോക്താക്കൾ ആയിട്ടുള്ളവർക്കും മുൻഗണന. അയൽക്കൂട്ട അംഗങ്ങൾക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ 0484 2985252 എന്ന നമ്പറിൽ മോഡൽ ഫിനിഷിങ്ങ് സ്കൂൾ ഓഫീസുമായി ബന്ധപെടുകയോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി/കോർപ്പറേഷനിലെ NULM ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് അഞ്ച്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.