- Trending Now:
കൊച്ചി: സമഗ്ര പൊതുവിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗമായ കേരളത്തിലെ നടക്കാവ് സ്കൂൾ മോഡൽ ജമ്മു കശ്മീരിലേക്കും വ്യാപിപ്പിച്ച് ഫൈസൽ ആന്റ് ഷബാന ഫൗണ്ടേഷൻ. ഇതിന്റെ ഭാഗമായി ശ്രീനഗറിലെ കൊത്തിബാഗ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെഇഎഫ് ഹോൾഡിങ്സ് ചെയർമാനും ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ സ്ഥാപകരായ ഫൈസൽ കൊട്ടിക്കോളനും ഷബാന ഫൈസലും ചേർന്ന് നിർവഹിച്ചു. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിന്ഹ മുഖ്യാതിഥിയായി. സ്കൂളിൽ നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു.
ചടങ്ങിൽ ജമ്മു കശ്മീർ സ്കൂൾ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.എൻ. ശർമ, വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. അമൻ പുരി, മുൻ ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ സഞ്ജയ് സുധീർ, ഷറഫ് ഗ്രൂപ്പിന്റേയും (യുഎഇ) യു.ഐ.ബി.സി-യു.സിയുടേയും വൈസ് ചെയർമാനായ മുൻ മേജർ ജനറൽ ഷറഫുദ്ദീൻ ഷറഫ്, കശ്മീർ സ്കൂൾ എഡ്യുക്കേഷൻ ഡയറക്ടർ ജനറൽ ഡോ. ജി.എൻ. ഇട്ടൂ, യുഎഇ ഇന്ത്യ ബിസിനസ് കൗൺസിൽ- യുഎഇ ചാപ്പ്റ്ററിന്റെ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ബ്ലോക്കിൽ ആധുനിക ക്ലാസ് മുറികൾ, ഉന്നത റോബോട്ടിക്സ്, എസ്റ്റിഇഎം ലബോറട്ടറികൾ, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ നടക്കാവ് മോഡൽ ജമ്മു കശ്മീരിലേക്കും വ്യാപിപ്പിക്കുന്നതിന്റെ തുടക്കമാണ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കിയ ഈ പദ്ധതി. കോഴിക്കോട് നടപ്പാക്കിയ നടക്കാവ് സ്കൂൾ പുനർനിർമാണ പദ്ധതി പ്രിസം- പ്രമോട്ടിങ് റീജനൽ സ്കൂൾസ് ടു ഇന്റർനാഷനൽ സ്റ്റാൻഡേർഡ്സ് ത്രൂ മൾട്ടിപ്പിൾ ഇന്റർവെൻഷൻ ഇതിനകം തന്നെ കേരളത്തിലെ 977ത്തിലധികം സ്കൂളുകൾക്ക് പ്രചോദനമാകുകയും സംസ്ഥാനതലത്തിൽ സർക്കാർ വിപുലീകരിച്ചു. 120 വർഷം പഴക്കമുള്ള സ്കൂളാണ് നടക്കാവിൽ ഇത്തരത്തിൽ മാറ്റിയെടുത്തത്.
ജമ്മു കശ്മീരിലെ പൊതു വിദ്യാഭ്യാസ രംഗത്തെ നവീകരണ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ സ്ഥാപകരായ ഫൈസൽ കൊട്ടിക്കോളനെയും ഷബാന ഫൈസലിനെയും ലഫ്. ഗവർണർ മനോജ് സിൻഹ അഭിനന്ദിച്ചു.
ചടങ്ങിൽ യുഎഇ ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎഇ ചാപ്റ്റർ) 'ബ്രിഡ്ജിംഗ് ഹൊറൈസൺസ്: യുഎഇ-ഇന്ത്യ പാർട്ട്ണർഷിപ്പ് ആന്റ് ഫ്യൂച്ചർ ഓഫ് എഡ്യുക്കേഷൻ ലെഡ് ഡവലപ്മെന്റ്' എന്ന ഗവേഷണ പ്രബന്ധവും പ്രകാശനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.