- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര സ്വർണ പണയ എൻബിഎഫ്സികളിൽ ഒന്നായ മഞ്ഞ മുത്തൂറ്റ് എന്നറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ഇന്ത്യയിലെ വിവിധയിടങ്ങളിലായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 22,000 ത്തോളം വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകൾ, കുടകൾ, സ്കൂൾ ബാഗുകൾ തുടങ്ങിയവ വിതരണം ചെയ്തു. ശാരീരിക ബുദ്ധിമുട്ടുള്ള നിയമ വിദ്യാർത്ഥിക്ക് വീൽ ചെയറും വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് പഠിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇവ വിതരണം ചെയ്തത്.
വിദ്യാർത്ഥികൾക്ക് പുറമേ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ആയിരത്തോളം കർഷകർക്ക് വളം, പാൽ കണ്ടെയിനറുകൾ എന്നിവയും സ്വയം തൊഴിൽ ചെയ്യുന്നതിനായി ആയിരത്തിലേറെ പേർക്ക് തയ്യൽ മെഷീനുകൾ, സൈക്കിളുകൾ എന്നിവയും വിതരണവും ചെയ്തു. ദക്ഷിണേന്ത്യക്ക് പുറമേ ഡൽഹി, മുംബൈ എന്നീ മേഖലകളിലടക്കം ഒരു കോടി രൂപ ചെലവഴിച്ചാണ് ഈ പ്രവൃത്തികൾ നടത്തിയത്.
നിയമപരമായ ഒരു ബാധ്യത എന്നതിലുപരിയായി ഒരു ധാർമിക നടപടിയായാണ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിളിറ്റിയെ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് കാണുന്നതെന്ന് മൂത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. ദീർഘകാല സുസ്ഥിരത നീക്കങ്ങളുടെ ഭാഗമായാണ് തങ്ങളുടെ സിഎസ്ആർ നടപടികൾ. ഇന്ത്യയിലുടനീളം ബ്രാഞ്ചുകൾ തുറക്കുന്നതിനൊപ്പം രാജ്യത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ജീവിതത്തിൽ വ്യക്തമായ മാറ്റമുണ്ടാക്കാൻ ഞങ്ങൾ പ്രതിജ്ഞാബത്തരാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ സാമഗ്രികൾ വിതരണം ചെയ്യുന്നതിലൂടെ അവരെ ശാക്തീകരിക്കാനും പുതുതലമുറയുടെ സമഗ്ര വികസനത്തിന് സംഭാവന നൽകാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് എംഡി മാത്യൂ മുത്തൂറ്റ്, സിഇഒ പിഇ മത്തായി, ചെയർപേഴ്സൺ നിസി മാത്യൂ എന്നിവർ ചേർന്ന് നിയമ വിദ്യാർത്ഥിക്ക് വീൽചെയർ കൈമാറുന്നു.
സിഎസ്ആർ പ്രവൃത്തികളിലൂടെ വിവിധ ക്ഷേമ പരിപാടികളിൽ പിന്തുണ ഉറപ്പാക്കാനും സാമൂഹിക പ്രതിബദ്ധത നിറവേറ്റാനുമാണ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലക്ഷ്യമിടുന്നത്. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കായി സ്നേഹാലയ സിൽവർ 25 ന്യൂട്രീകാപ് പദ്ധതി നടപ്പാക്കിയതും കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ സാനിറ്റേഷൻ ജീവനക്കാർക്കായി ആയിരം റെയിൻകോട്ടുകൾ വിതരണം ചെയ്തതുമടക്കം ശക്തമായ സിഎസ്ആർ നടപടികളുടെ ചരിത്രമാണ് രാജ്യത്ത് 900ലധികം ശാഖകളുള്ള മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിനുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.