Sections

മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന് ധനം എൻബിഎഫ്സി ഓഫ് ദ ഇയർ 2025 പുരസ്കാരം

Saturday, Nov 08, 2025
Reported By Admin
Muthoot Mini Wins Dhanam NBFC of the Year 2025

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ദീർഘകാല പാരമ്പര്യവുമുള്ള ഗോൾഡ് ലോൺ എൻബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് (മുത്തൂറ്റ് യെല്ലോ) 'ധനം എൻബിഎഫ്സി ഓഫ് ദ ഇയർ 2025' പുരസ്കാരം കരസ്ഥമാക്കി. കൊച്ചിയിൽ നടന്ന ധനം ബിഎഫ്എസ്ഐ സമ്മിറ്റ് ആൻഡ് അവാർഡ്സ് 2025ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വർ റാവു പുരസ്കാരം സമ്മാനിച്ചു. ഇന്ത്യയിലെ ഗോൾഡ് ലോൺ, റീട്ടെയിൽ ഫിനാൻസ് മേഖലകളിൽ മുത്തൂറ്റ് മിനിയുടെ അതുല്യ പ്രകടനത്തിനും ഉത്തരവാദിത്വമുള്ള വളർച്ചയ്ക്കും സ്ഥിരതയുള്ള നേതൃത്വത്തിനുമുള്ള അംഗീകാരമാണ് ഈ ബഹുമതി.

ഈ അംഗീകാരം ഇന്ത്യയിലെ ഗോൾഡ് ലോൺ, റീട്ടെയ്ൽ ഫിനാൻസ് മേഖലയിലെ മുത്തൂറ്റ് മിനിയുടെ അസാധാരണ പ്രകടനത്തിനും ഉത്തരവാദിത്തമുള്ള വളർച്ചയ്ക്കും നേതൃമികവിനുമുള്ള അംഗീകാരമാണ്. ഇത് കമ്പനിയുടെ ഉപഭോക്തൃ കേന്ദ്രീകൃത നവീകരണം, ഡിജിറ്റൽ മുന്നേറ്റങ്ങൾ, നീതിപൂർവ്വമായ വായ്പാ രീതികൾ എന്നിവയോടുള്ള പ്രതിബദ്ധത സാക്ഷ്യപ്പെടുത്തുന്നു. എൻബിഎഫ്സി രംഗത്ത് മുത്തൂറ്റ് മിനിയുടെ മുൻനിര സ്ഥാനത്തെ കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ അംഗീകാരം.

ധനത്തിന്റെ എൻബി എഫ്സി ഓഫ് ദ ഇയർ 2025 പുരസ്കാരം ലഭിച്ചതിൽ വളരെയേറെ അഭിമാനിക്കുന്നതായി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. ഇത് തങ്ങളുടെ പ്രകടനത്തിനുള്ള അംഗീകാരം മത്രമല്ല മറിച്ച് വിശ്വാസം, ലക്ഷ്യം, മൂല്യങ്ങൾ എന്നിവയുൾക്കൊണ്ട് നൂറ്റാണ്ടുകളായി തുടരുന്ന യാത്രയുടെ പ്രതിഫലനം കൂടിയാണ്. ഉപഭോക്താക്കളും ജീവനക്കാരും സമൂഹവും ഉൾപ്പടെ ഞങ്ങൾ സേവിക്കുന്ന എല്ലാവർക്കും ദീർഘകാല മൂല്യം സൃഷ്ടിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവീകരണത്തിലൂടെയും ഉപഭോക്തൃ വിശ്വാസത്തിലൂടെയും എൻബിഎഫ്സി മേഖലയെ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ സംയുക്ത ശ്രമത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ഇ. മാത്തായി പറഞ്ഞു.

ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ് മേഖലകളിൽ അതുല്യ പ്രകടനം കാഴ്ചവെക്കുന്നവരെയും നേതൃരംഗത്തുള്ളവരെയും ആദരിക്കുന്ന കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള വ്യവസായ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ധനം ബിഎഫ്എസ്ഐ സമ്മിറ്റ് ആൻഡ് അവാർഡ്സ്. ഈ വർഷത്തെ എഡിഷനിൽ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ സിഇഒ പി. ഇ. മാത്തായി റീഡിഫൈനിംഗ് 'ലെൻഡിംഗ്- ഹൗ എൻബിഎഫ്സിസ് ആർ ഡൈവേഴ്സിഫൈയിംഗ് ആന്റ് ഇന്നൊവേറ്റിംഗ് ഫോർ ദി ഫ്യൂച്ചർ'എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സ്പീക്കറായി പങ്കെടുത്തു. ഉത്തരവാദിത്വമുള്ള നവീകരണം, ഉപഭോക്തൃ വിശ്വാസം, ഡിജിറ്റൽ പരിവർത്തനം എന്നിവ എൻബിഎഫ്സി മേഖലയെ എങ്ങനെ പുനർനിർവചിക്കുകയും സാമ്പത്തിക ഉൾപ്പെടുത്തലിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള അറിവുകൾ അദ്ദേഹം പങ്കുവെച്ചു.

ഡിജിറ്റൽ പ്രക്രിയകളുടെ മെച്ചപ്പെടുത്തൽ, ലളിതമായി സ്വർണ പണയം പുതുക്കൽ, വേഗത്തിൽ പണം നൽകൽ എന്നിവയിലൂടെ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ഉപഭോക്തൃ അനുഭവം കൂടുതൽ ശക്തിപ്പെടുത്തി വരികയാണ്. നിലവിൽ 10 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 980ലധികം ശാഖകളിലൂടെ 5500ലധികം ജീവനക്കാരുടെ പിന്തുണയോടെ 30 ലക്ഷത്തിലധികം ഉപഭോക്താക്കൾക്കാണ് കമ്പനി സേവനം നൽകുന്നത്. രാജ്യത്താകെ പ്രത്യേകിച്ച് ദക്ഷിണേന്ത്യ, പശ്ചിമേന്ത്യ എന്നിവിടങ്ങളിൽ കമ്പനി അതിവേഗം വികസിച്ചു വരികയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.