- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര എൻബിഎഫ്സികളിൽ ഒന്നും 138 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ (നീല മുത്തൂറ്റ്) പതാക വാഹക സ്ഥാപനവുമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സ്പാർക്ക് അവാർഡിൻറെ ഗ്രാൻഡ് പ്രീമിയറിൽ രാജ്യത്തെ ചെറുകിട ബിസിനസ്സ് ഉടമകളെ ആദരിച്ചു. ഇവരുടെ അതിജീവനശേഷി, നൂതനചിന്ത, നിശ്ചയദാർഢ്യം എന്നിവയാണ് ആദരിച്ചത്.
ചടങ്ങിൽ ബോളിവുഡ് താരവും ബ്രാൻഡ് അംബാസഡറുമായ ഷാരൂഖ് ഖാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 28 മികച്ച ചെറുകിട ബിസിനസ്സുകൾക്ക് മൊമൻറോകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. വ്യവസായ പ്രമുഖർ ഉൾപ്പെട്ട ഒരു സ്വതന്ത്ര ജൂറി നടത്തിയ വ്യക്തമായ വിലയിരുത്തലിലൂടെ 4000-ത്തിലധികമിടങ്ങളിൽ നിന്നായി ലഭിച്ച 38,000-ത്തിലധികം നോമിനേഷനുകളിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്.
വാർഷിക വരുമാനം 20 ലക്ഷം രൂപയിൽ താഴെയിലുള്ള ചെറുകിട ബിസിനസ് ഉടമകൾക്ക് ഒരു വേദി നൽകാൻ ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണ് മുത്തൂറ്റ് ഫിൻകോർപ്പ് സ്പാർക്ക് അവാർഡ്. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഈ സംരംഭകരുടെ പരിശ്രമങ്ങളെയും സംഭാവനകളെയും അംഗീകരിച്ചുകൊണ്ട് അവരെ ആദരിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
ചെറുകിട ബിസിനസ്സ് ഉടമകൾ ബിഹാർ, ഗുജറാത്ത്, ലഖ്നൗ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, ഡൽഹി, ഒറീസ, കേരളം, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇത് ഇന്ത്യയിലുടനീളമുള്ള സമ്പന്നമായ സംരംഭക മനോഭാവത്തെയാണ് പ്രകടമാക്കുന്നത്. വസ്ത്രവ്യാപാരം, ചായക്കട, കൃഷി, സ്പെയർ പാർട്സ് വർക്ക്ഷോപ്പ്, മൊബൈൽ ഷോപ്പുകൾ, പലചരക്ക് കടകൾ തുടങ്ങി വിവിധ മേഖലകളിലായി അവരുടെ സംരംഭങ്ങൾ വ്യാപിച്ചു കിടക്കുന്നു. ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്, വുമൺ എൻറർപ്രണർ ഓഫ് ദ ഇയർ, എമർജിംഗ് ലീഡർ ഓഫ് ദ ഇയർ, ഇന്നൊവേറ്റർ ഓഫ് ദ ഇയർ, ടെക് ട്രെയിൽബ്ലേസർ, സോഷ്യൽ ഇംപാക്റ്റ് ലീഡർ, ഫാസ്റ്റസ്റ്റ് ഗ്രോയിംഗ് ബിസിനസ് എന്നിങ്ങനെ ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.