Sections

ഫോർട്ട് കൊച്ചി ശുചീകരണത്തിന് ട്രോളികൾ കൈമാറി മുത്തൂറ്റ് ഫിനാൻസ്

Tuesday, Oct 28, 2025
Reported By Admin
Muthoot Finance Donates Trolleys for Fort Kochi Cleanup

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തോടും സാമൂഹിക ക്ഷേമത്തോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി രാജ്യത്തെ മുൻനിര സ്വർണ പണയ എൻ.ബി.എഫ്.സി ആയ മുത്തൂറ്റ് ഫിനാൻസ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിക്ക് മാലിന്യ നീക്കത്തിനായുള്ള ട്രോളികൾ കൈമാറി. ഫോർട്ട് കൊച്ചി ബീച്ചിലെ ശുചിത്വം ഉറപ്പാക്കാനും പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണിവ കൈമാറിയത്.

എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐഎഎസ്, മുത്തൂറ്റ് ഫിനാൻസ് എറണാകുളം മേഖലാ മാനേജർ വിനോദ് കുമാർ കെ.എസ് എന്നിവർ ചേർന്ന് കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫീസർ ബോണി തോമസിന് ട്രോളികൾ കൈമാറി. ചടങ്ങിൽ മുത്തൂറ്റ് ഫിനാൻസ് റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് ഇൻ ചാർജ് (ഫോർട്ട് കൊച്ചി ബ്രാഞ്ച്) ലിന്റ സി ജോയ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് കണ്ടന്റ് മാനേജർ പി പത്മകുമാർ എന്നിവരും സൊസൈറ്റിയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

രണ്ട് മുച്ചക്ര ട്രോളികളും ഒരു നാല് വീലിന്റെ ട്രോളിയുമാണ് കൈമാറിയത്. ഇത് മാലിന്യ ശേഖരണ പ്രവൃത്തികൾ എളുപ്പമാക്കുന്നതിന് 20 വനിതകൾ ഉൾപ്പടെയുള്ള 24 അംഗ ശുചീകരണ സംഘത്തെ സഹായിക്കുകയും. ശുചിത്വവും സുരക്ഷയും സാമൂഹത്തെ ചേർത്തു പിടിക്കാനുമുള്ള മുത്തൂറ്റ് ഫിനാൻസിന്റെ വിപുലമായ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്.

ബീച്ചിന്റെ ശുചീകരണത്തിലേക്കൊരു മുതൽക്കൂട്ട് എന്നതിലുപരിയായി ശുചീകരണ പ്രവർത്തകർക്ക് അവരുടെ പ്രവർത്തനം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കാനുള്ള പ്രേരണയാണ് മുത്തൂറ്റ് ഫിനാൻസിന്റെ ഈ പിന്തുണയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐഎഎസ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.