Sections

റെയിൽവേ സ്റ്റേഷനിലെ തൊഴിലാളികൾക്ക് ഓണക്കിറ്റുകൾ നൽകി മുത്തൂറ്റ് ഫിനാൻസ്

Tuesday, Aug 25, 2026
Reported By Admin
Muthoot Finance Distributes 132 Onam Kits to Railway Station Sanitation Workers and Porters in Kochi

കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജംഗ്ഷൻ (സൗത്ത്), എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനുകളിലെ ശുചീകരണ ജീവനക്കാർക്കും ചുമട്ടുതൊഴിലാളികൾക്കുമായി 132 ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഇരു റെയിൽവേ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയായിരുന്നു വിതരണം. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ റെയിൽവേ സ്റ്റേഷൻ അന്തരീക്ഷം ഒരുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നവരോടുള്ള ആദരസൂചകമായാണ് ഈ ഓണത്തിന് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തത്.

മുത്തൂറ്റ് ഫിനാൻസ് കൺസൾട്ടന്റ് വിനു മാമ്മൻ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് കണ്ടന്റ് മാനേജർ പത്മകുമാർ പി എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയതത്. എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ശിവകുമാർ, ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ സിന്ധു എം, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, സ്മിത, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കൊമേഴ്സ്യൽ) ഗണേഷ്, പ്രവീൺ, എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫൻ എ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ - (കൊമേഴ്സ്യൽ) അനിൽ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.