- Trending Now:
എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിയിലേക്ക് മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. ഡിസംബർ 10 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ജനറൽ നഴ്സിംഗ്, ബിഎസ്സി നഴ്സിംഗ് കഴിഞ്ഞവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. ഫോൺ: 04902350475.
കണ്ണൂർ ഗവ. സിറ്റി ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഡിസംബർ രണ്ടിന് രാവിലെ 11 ന് സ്കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2731094.
ആലപ്പുഴ എം.എ.സി.ടി യിൽ നിലവിൽ ഒഴിവുള്ള അഡീഷണൽ ഗവൺമെന്റ് പ്ലീഡറുടെ തസ്തികയിലേക്ക് 1978 ലെ കേരള ഗവൺമെന്റ് ലോ ഓഫീസേഴ്സ് (അപ്പോയ്മെന്റ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവീസസ്) കണ്ടക്റ്റ് ഓഫ് കേസസ്സ് ചട്ടങ്ങളിലെ 11(എ) പ്രകാരം ഏഴു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം വിലാസം, ജനനതീയതി, എൻ റോൾമെന്റ് തീയതി, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ പതിച്ച ബയോഡാറ്റ, എം.എ.സി.ടി കേസുകൾ നടത്തിയ പ്രവൃത്തിപരിചയം സംബന്ധിച്ച രേഖകൾ, മറ്റു കേസുകൾ നടത്തിയ പ്രവൃത്തിപരിചയം സംബന്ധിച്ച രേഖകൾ എന്നിവ സഹിതം ഡിസംബർ 31 ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് മുമ്പായി ആലപ്പുഴ കളക്ടറേറ്റിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം.
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എച്ച്.എം.സി മുഖേന സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്ൻ, നഴ്സിങ് അസിസ്റ്റന്റ് തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. കൽപ്പറ്റ നഗരപരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്രായ പരിധി 40 വയസ്. ബന്ധപ്പെട്ട തസ്തികകളിൽ യോഗ്യരായവർ ഡിസംബർ ആറിന് വൈകിട്ട് അഞ്ചിനകം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ അപേക്ഷ നൽകണം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഡിസംബർ 10 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ - 04936 206768.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.