- Trending Now:
വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വാര്‍ഷിക പൊതുയോഗം നടക്കുന്നത്
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 45-ാമത് വാര്‍ഷിക പൊതുയോഗം ആരംഭിച്ചു. ദീപാവലിയോടെ മെട്രോ നഗരങ്ങളില്‍ ജിയോ 5ജി സേവനങ്ങള്‍ നല്‍കുമെന്ന് അംബാനി വ്യക്തമാക്കി. കൂടതെ 5ജിക്ക് വേണ്ടി ജിയോ രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളില്‍ ജിയോ 5ജി സേവനങ്ങള്‍ ദീപാവലിയോടെ അവതരിപ്പിക്കും. ഡിസംബര്‍ 23നകം ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ജിയോ 5ജി സേവനങ്ങള്‍ എത്തിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വാര്‍ഷിക പൊതുയോഗം നടക്കുന്നത്. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്.
NDTV അദാനി തര്‍ക്കം... Read More
അടുത്തിടെ നടന്ന സ്പെക്ട്രം ലേലത്തില്‍ ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത് റിലയന്‍സ് ജിയോ ഇന്‍ഫോകോം ആയിരുന്നു 24,740 മെഗാഹെര്‍ട്സ് ആണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം സ്വന്തമാക്കിയത്. കഴിഞ്ഞ വാര്‍ഷിക യോഗത്തില്‍ അംബാനി അതിന്റെ ആദ്യ സ്മാര്‍ട്ട്ഫോണായ ജിയോഫോണ്‍ നെക്സ്റ്റ് പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഷെയര്‍ഹോള്‍ഡര്‍ മീറ്റിംഗില്‍ റിലയന്‍സിന്റെ തലമുറ കൈമാറ്റം വേഗത്തിലാക്കുമെന്ന് അംബാനി സൂചന നല്‍കുകയും ഡിസംബറില്‍ അത് വ്യക്തമായി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവര്‍ ഇതിനകം ബിസിനസിന്റെ തലപ്പത്തേക്ക് എത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.