- Trending Now:
ന്യൂഡൽഹി: മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി67 പവർ നവംബർ 12 ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിച്ചു. 15,000 രൂപയിൽ താഴെയുള്ള വിഭാഗത്തിലെ ഏറ്റവും മികച്ച ക്യാമറയും ഏറ്റവും വലിയ ബാറ്ററിയുമായാണ് ഈ മോഡൽ എത്തുന്നത്. 15,999 രൂപ ലോഞ്ച് വിലയുള്ള 8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റ്, ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് 14,999 രൂപക്ക് ലഭിക്കും.
50എംപി സോണി ലിറ്റിയ™ 600 ക്യാമറ സെൻസറാണ് ഫോണിലുള്ളത്. ഈ സെഗ്മെന്റിൽ ആദ്യമായി എല്ലാ ക്യാമറകളിലും 4കെ വീഡിയോ റെക്കോർഡിംഗ് സൗകര്യവും, 32എംപി സെൽഫി ക്യാമറയും, 8എംപി അൾട്രാവൈഡ് ലെൻസും ഇതിനുണ്ട്. 7000എംഎഎച്ച് ശേഷിയുള്ള സിലിക്കൺ കാർബൺ ബാറ്ററിയാണ് പ്രധാന ആകർഷണം. സ്നാപ്ഡ്രാഗൺ® 7എസ് ജെൻ 2 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 6.7 ഇഞ്ച് എഫ്എച്ച്ഡി+ 120 ഹേർട്‌സ് ഡിസ്പ്ലേയും, ഡോൾബി അറ്റ്മോസ്® സ്റ്റീരിയോ സ്പീക്കറുകളുമുണ്ട്.
കോർണിങ്® ഗൊറില്ല® ഗ്ലാസ് 7ഐ, എംഐഎൽ-എസ്ടിഡി-810എച്ച് മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, ഐപി64 റേറ്റിംഗ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. സിലാൻട്രോ ഗ്രീൻ, പാരച്യൂട്ട് ബീജ്, ബ്ലൂ കുറാസോ എന്നീ നിറങ്ങളിൽ വീഗൻ ലെതർ ഫിനിഷിൽ എത്തുന്ന ഈ ഫോൺ ഫ്ലിപ്പ്കാർട്ട്, Motorola.in, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.