- Trending Now:
കൊച്ചി: മുരുഗപ്പ ഗ്രൂപ്പിന്റെ ക്ലീൻ മൊബിലിറ്റി ബ്രാൻഡായ മോണ്ട്ര ഇലക്ട്രിക് ഗ്രീൻ ഡ്രൈവ് മൊബിലിറ്റിയുമായി ചേർന്ന് ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ദീർഘകാലപങ്കാളിത്തത്തിന് തുടക്കമിട്ടു. രാജ്യത്തെ ഡെലിവറി മേഖലകളിൽ കാർബൺ രഹിത ലോജിസ്റ്റിക്സ് സംവിധാനം കൊണ്ടുവരാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ രാജ്യത്തുടനീളം മോണ്ട്ര ഇലക്ട്രിക് 50 ഇവ്യേറ്റർ ഇലക്ട്രിക് വാണിജ്യ വാഹനങ്ങൾ (ഇ-എസ്സിവി) വിന്യസിക്കും.
ടിവോൾറ്റ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡ് (മോണ്ട്രയുടെ എസ്സിവി വിഭാഗം) ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സാജു നായരും ഗ്രീൻ ഡ്രൈവ് മൊബിലിറ്റി സ്ഥാപകനും സിഇഒയുമായ ഹരി കൃഷ്ണയും ചേർന്നാണ് പങ്കാളിത്ത ഉടമ്പടി ഒപ്പുവെച്ചത്.
ഇ-എസ്സിവി വിഭാഗത്തിൽ മികച്ച നിലവാരം പുലർത്തുന്ന മോണ്ട്ര ഇവ്യേറ്റർ, ഉയർന്ന പ്രവർത്തനക്ഷമതയും സോഫ്റ്റ്വെയർ സവിശേഷതകളും ടെലിമാറ്റിക് സംവിധാനങ്ങളും കൊണ്ട് ശ്രദ്ധേയമാണ്. മികച്ച ലോഡിംഗ് ശേഷി, സ്മാർട്ട് ടെക് സവിശേഷതകൾ, ഈർജ കാര്യക്ഷമത എന്നിവയിലൂടെ ഗ്രീൻ ഡ്രൈവിന്റെ കാർബൺ രഹിത ഗതാഗത ലക്ഷ്യങ്ങൾക്ക് ഇത് അനുയോജ്യമാണ്. ഇന്ത്യ ഹരിത ഗതാഗതത്തിലേക്ക് മാറുന്ന ഈ ഘട്ടത്തിൽ മോണ്ട്ര ഇലക്ട്രിക്കും ഗ്രീൻ ഡ്രൈവ് മൊബിലിറ്റിയും തമ്മിലുള്ള ഈ കൂട്ടുകെട്ട് സാങ്കേതിക നവീനതയും പരിസ്ഥിതി സൗഹാർദവും സമന്വയിപ്പിച്ച് ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.