- Trending Now:
മനുഷ്യൻ എന്ന നിലയിൽ നേടിയെടുക്കാവുന്നതിൽ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് മറ്റുള്ളവരുടെ ഹൃദയത്തിൽ സ്ഥിരമായ ഇടം നേടുക എന്നത്. മോഹൻലാൽ എന്ന മലയാളത്തിന്റെ സ്വന്തം അഭിമാനം ഈ വിജയം നേടിയെടുത്തത് അഭിനയ മികവിലൂടെയും ജീവിതത്തെ അത്ഭുതകരമായ കാഴ്ചപ്പാടിലൂടെയും തന്നെയാണ്. വ്യക്തിപരമായ കഴിവ് മനസ്സിലാക്കി അതിൽ ശ്രേഷ്ഠത കൈവരിക്കാൻ കഠിനമായി പ്രയത്നിച്ച ഒരാളാണ് അദ്ദേഹം. അഭിനേതാവെന്നതിലപ്പുറം, തന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുമ്പോൾ ജീവിതവിജയം നേടാമെന്ന മഹത്തായ സന്ദേശമാണ് മോഹൻലാൽ നമ്മുക്ക് നൽകുന്നത്.
ശരീരസൗഖ്യത്തിനും ആത്മവിശുദ്ധിക്കും ഒരുപോലെ പ്രാധാന്യം നൽകിയ അദ്ദേഹം, 65-ാം വയസ്സിലും തന്റേതായ ജീവിതശൈലി പിന്തുടർന്ന് എല്ലാവർക്കും മാതൃകയായിത്തീരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ തളർന്ന് പോകാതെ സധൈര്യം മുന്നോട്ട് പോകാനും, സൗഹൃദങ്ങൾക്ക് നൽകുന്ന പ്രാധാന്യം, വിജയത്തിൽ അഹങ്കാരമില്ലായ്മ - ഇവയൊക്കെ ചേർന്നാണ് അദ്ദേഹത്തെ ഇന്ന് കാണുന്ന വിജയത്തിന്റെ കൊടുമുടിയിൽ എത്തിച്ചത്. ഒരു നല്ല മനുഷ്യനാകാൻ മോഹൻലാലിൽ നിന്ന് നമ്മുക്ക് പഠിക്കാനുളള ഒട്ടേറെ കാര്യങ്ങളുണ്ട്. ഈ വീഡിയോയിലൂടെ, അതൊക്കെയും മനസ്സിലാക്കി ജീവിതത്തിൽ അതുപോലെ പ്രയാസങ്ങൾ മറികടന്ന് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.