ഇന്ത്യയിലെ സ്ത്രീകളുടെ ശക്തി ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നതിനെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്. ഭാരതം ഇന്ന് ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക ശക്തിയിൽ നാലാം സ്ഥാനത്താണ്. വളരെ വേഗം തന്നെ പത്തിൽ നിന്ന് നാലിലേക്ക് എത്തിയതിന്റെ പ്രധാനപ്പെട്ട ഒരു കാരണം സ്ത്രീകളുടെ ശക്തിയാണ് എന്ന കാര്യത്തിൽ സംശയമില്ല. പണ്ട് കാലങ്ങളിൽ കുടുംബത്തിലെ പുരുഷന്മാർ മാത്രമായിരുന്നു ജോലിക്ക് പോയിക്കൊണ്ടിരുന്നത് എന്നാൽ ഇന്ന് സ്ത്രീകൾ ഉൾപ്പെടെ ജോലിക്ക് പോകാൻ തുടങ്ങിയതോടെ സമൂഹത്തിലെ സാമ്പത്തിക സ്ഥിതിയിലാകെ മാറ്റങ്ങൾ ഉണ്ടായി. സ്ത്രീകൾക്ക് ഇത്തരത്തിൽ ഉയർച്ചയിൽ എത്തുവാനുള്ള നിരവധി ഘടകങ്ങൾ ഇന്ന് ഇന്ത്യയിലുണ്ട്. അതിനെക്കുറിച്ച് വിശദമായി നോക്കാം.
- സ്ത്രീകളെ വളരെ മുന്നിലോട്ട് കൊണ്ടുപോകുവാൻ കാരണമായ ഒന്നാമത്തെ കാര്യം നരസിംഹ റാവുവിന്റെ ഉദാരവൽക്കരണ പരിപാടിയാണ്. വിദേശത്തുള്ള പല കമ്പനികളും നമ്മുടെ നാട്ടിലെത്തിയപ്പോൾ ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ടാവാൻ തുടങ്ങി അതുവഴി സ്ത്രീകൾക്കും കൂടുതൽ അവസരം കിട്ടാൻ തുടങ്ങി.
- തദ്ദേശസ്വയംഭരണ ഇലക്ഷനിൽ 50% സ്ത്രീ സംവരണം അനുവദിച്ചത് വലിയ ഒരു കുതിച്ചുചാട്ടം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഇങ്ങനെ വളരെ പിന്നോക്കം നിന്ന സ്ത്രീകൾ മുന്നിലേക്ക് വരികയും സമൂഹത്തെ നയിക്കുവാൻ തുടങ്ങി.പഞ്ചായത്ത് പ്രസിഡണ്ടും നഗരസഭ ചെയർപേഴ്സൺ വരെയായി ഉദാത്തമായ മാതൃക കാണിക്കുകയും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന വാക്യം പ്രാവർത്തികമാവുകയും ചെയ്തു.
- കുടുംബശ്രീ പോലെയുള്ള സഹകരണ സംഘങ്ങൾ ഇന്ത്യ മുഴുവൻ വളർന്നത് മറ്റൊരു കാരണമാണ്. ഇതുവഴി സ്ത്രീകൾ പരസ്പരം ചർച്ച ചെയ്യുകയും പലപല കാര്യങ്ങളിലേക്ക് കടക്കുകയും ചെയ്തു. അതുമാത്രമല്ല ഇങ്ങനെ അവർ പരസ്പരം സഹകരിച്ചത് കൊണ്ട് നമ്മുടെ നാട്ടിലെ പലിശക്കാരിൽ നിന്നും ഒരു സാമ്പത്തിക സുരക്ഷിതത്വം അവർക്ക് കിട്ടി. ഇതിലൂടെ അവർക്ക് ബാങ്കിംഗ് സംവിധാനങ്ങളെക്കുറിച്ചും ബാങ്ക് കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചും സേവിങ്സിനെ കുറിച്ച് ഒക്കെ ഒരു ധാരണയുണ്ടായി. സാമ്പത്തിക സുരക്ഷിതത്വത്തിന്റെ ആദ്യ ചവിട്ടുപടിയായി ഇതു മാറി.
- ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ് മറ്റൊന്ന്. എന്നും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് സ്ത്രീകൾ കൂടുതലായും പങ്കെടുക്കുന്നത്. ഇതിൽ നിന്നും സ്ത്രീകൾക്ക് ഒരു നിശ്ചിത വരുമാനം കിട്ടി. തന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഭർത്താവിന് മുന്നിൽ കൈനീട്ടി നിന്ന് ആളുകൾ ആയിരുന്നു സ്ത്രീകൾ,എന്നാൽ ഇന്ന് ഭർത്താവിന് അങ്ങോട്ട് പൈസ കൊടുത്തുകൊണ്ട് തന്നെ വരുതിയിലാക്കുവാൻ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അവർക്ക് സാധിച്ചു. ഇതിലൂടെ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചു എന്ന് പറയാം. ഇതിലൂടെ സ്ത്രീകൾ കുടുംബത്തിലെ അടിമകൾ എന്നതിലും മാറി നാഥകളായി മാറുകയാണ് ചെയ്തത്.
- ഇങ്ങനെ ഉയർന്നുവരുന്ന സ്ത്രീകൾക്ക് വേണ്ടി വിവിധ പദ്ധതികളും വ്യവസായങ്ങളും ആരംഭിക്കുവാൻ തുടങ്ങി.
- കേന്ദ്രസർക്കാരിന്റെ മുദ്രാ ലോണുകൾ ഇതിന് മറ്റൊരു കാരണമായി. സ്ത്രീകൾക്ക് മുദ്ര ലോണുകൾ വളരെ വേഗത്തിൽ ലഭിക്കുകയും ചെയ്തു. കൃഷി ആവശ്യങ്ങൾക്കുള്ളതും മൃഗപരിപാലനത്തിനുമായി ഉള്ള ലോണുകൾ സ്ത്രീകൾക്ക് പെട്ടെന്ന് ലഭിക്കുകയും ഇത് സ്ത്രീകളെ കൂടുതൽ സ്വയംവര്യാപ്തതയിലേക്ക് എത്തിക്കുവാനും സാധിച്ചു. ഇതോടൊപ്പം തന്നെ അവരുടെ മക്കളെ നന്നായി പഠിപ്പിച്ചുകൊണ്ട് ഉയർന്ന നിലവാരത്തിൽ എത്തിക്കുവാനും ഇന്നത്തെ സ്ത്രീകൾക്ക് സാധിക്കും.
- 1947 കാലഘട്ടങ്ങളിൽ രണ്ടോ മൂന്നോ ശതമാനം സ്ത്രീകൾ ആയിരുന്നു തൊഴിൽ മേഖലകളിൽ പ്രവർത്തിച്ചിരുന്നത് എന്നാൽ ഇന്ന് 50 60% സ്ത്രീകൾ വരെ ജോലി ചെയ്യുന്നവരാണ്. കുറഞ്ഞത് 50 വയസ്സിന് മുകളിലുള്ളവർ മാത്രമാണ് വീട്ടിൽ വെറുതെ ഇരിക്കുകയാണ് ബാക്കിയുള്ളവരൊക്കെ തൊഴിൽചെയ്ത മറ്റും മാർഗ്ഗങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നവരുമാണ്. ഇങ്ങനെ അവർക്ക് സമൂഹത്തിൽ ഉയർന്ന നിലകളിൽ എത്തുവാൻ സാധിച്ചു. ഇനിയും സ്ത്രീകൾ പുരോഗമിക്കണമെന്ന് കാര്യത്തിൽ യാതൊരു തർക്കവുമില്ല.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.