- Trending Now:
കൊച്ചി: ഡയറക്ട് സെല്ലിങ് രംഗത്ത് പുതിയ വിപ്ലവങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി മോഡികെയർ മോഡി വേ - ദി ന്യൂ വേ അവതരിപ്പിച്ചു. മോഡികെയറിൻറെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന പത്ത് വിപണികളിൽ ഒന്നാണ് കേരളം. ഉപഭോക്താക്കളുടെ ഉയർന്നു വരുന്ന ആവശ്യങ്ങൾക്ക് അനുസൃതമായാണ് മോഡിവേ അവതരിപ്പിച്ചിരിക്കുന്നത്.
ശരീര ഭാരം കുറക്കുകയും അതു തുടർന്നു കൈകാര്യം ചെയ്യുകയും സാധ്യമാക്കുന്ന ഷെയ്പ് ഷിഫ്റ്റ്, ചർമ്മ, കേശ പരിചരണത്തിനും അപ്പുറം നേട്ടങ്ങൾ നൽകുന്ന ഫോറസ്റ്റ് നെക്ടർ, ഭക്ഷണത്തിനു പുതിയ മാനങ്ങൾ നൽകുന്ന സോൾ ഷെഫ് തുടങ്ങിയവയാണ് വികസനത്തിൻറെ ഭാഗമായി മോഡികെയർ അവതരിപ്പിച്ചിട്ടുള്ളത്.
നിലവിൽ കേരളത്തിൽ നിന്നു മോഡികെയറിന് അഞ്ചു കോടി രൂപയുടെ ബിസിനസാണുള്ളത്. വർഷാവസാനത്തോടെ ഇത് 25 കോടി രൂപയായി വർധിപ്പിക്കുകയാണ് ലക്ഷ്യം. എം ഫിറ്റ് ക്ലബ്ബ് അടക്കം നിരവധി പുതിയ നീക്കങ്ങൾ കേരളത്തിലെ ഉപഭോക്താക്കൾക്കായി നടപ്പാക്കാൻ മോഡികെയർ പദ്ധതിയിടുന്നുണ്ട്.
വർഷാവസാനത്തോടെ തങ്ങളുടെ ബിസിനസ് അഞ്ചു മടങ്ങാക്കി വർധിപ്പിക്കുയും 50,000-ത്തോളം കുടുംബങ്ങളെ കേരളത്തിൽ മോഡികെയർ ഡയറക്ട് സെല്ലിങ് ശൃംഖലയിൽ പ്രതിവർഷം ഉൾപ്പെടുത്തുകയുമാണ് ഉദ്ദേശമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മോഡികെയർ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ സമീർ കെ മോഡി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.