- Trending Now:
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ കലാരംഗത്ത് വളരെ ശ്രദ്ധേയവും അനിവാര്യവുമായ മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് നടി ഗൗരി ജി കിഷൻ പറഞ്ഞു. ബിനാലെ വേദിയായ ആസ്പിൻവാൾ ഹൗസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.
പ്രശസ്തരായ കലാകാരന്മാർക്കൊപ്പം തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ അവസരം നൽകുന്നതിലൂടെ വളർന്നുവരുന്ന കലാകാരന്മാർക്ക് സ്വപ്നസമാനമായ വേദിയാണ് ബിനാലെ ഒരുക്കുന്നത്. ഇത്തരം വേദികൾ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഗൗരി പറഞ്ഞു.
ഡോ. വി. വേണുവിന്റെ നേതൃത്വത്തിലുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ബിനാലെ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് ഗൗരി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ നേതൃപാടവം മേളയ്ക്ക് പുതിയൊരു കാഴ്ചപ്പാടും ദിശാബോധവും നൽകിയിട്ടുണ്ട്. ഇന്ത്യയിലെ സമകാലിക കലാന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം കൊച്ചിയെ ആഗോള സാംസ്കാരിക ഭൂപടത്തിൽ ഉറപ്പിച്ചു നിർത്താനും ബിനാലെയ്ക്ക് സാധിക്കുന്നുണ്ടെന്നും ഗൗരി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.