Sections

മാരുതി സുസുക്കിയും ടൊയോട്ടയും സംയുക്തമായി പുതിയ ഇലക്ട്രിക് ഇവി പുറത്തിറക്കുന്നു

Wednesday, Dec 21, 2022
Reported By MANU KILIMANOOR

മാരുതി YY8 കൺസെപ്റ്റിന് ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ആയിരിക്കും


ദില്ലി ഓട്ടോ എക്സ്പോ 2023ൽ മാരുതി സുസുക്കിയുടെ ഈ ഓൾ ഇലക്ട്രിക് എവി കൺസെപ്റ്റ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇലക്ട്രിക് എവി കൺസെപ്റ്റ് മാത്രമല്ല, അഞ്ച് ഡോർ ജിംനി ലൈഫ്സ്റ്റൈൽ എസ്യുവിയും ബലെനോ കോസും ദില്ലി ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി അവതരിപ്പിക്കും.ഇവി കൺസെപ്റ്റ് സുസുക്കിയുടെ ആദ്യത്തെ ഓൾ-ഇലക്ട്രിക് മോഡലിന്റെ പ്രിവ്യൂ ചെയ്യും. ആന്തരികമായി YY8 എന്ന കോഡ് നാമത്തിലാണ് ഈ മോഡൽ വിളിക്കപ്പെടുന്നത്. ഇലക്ട്രിക് എസ്യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് 2025 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ഇലക്ട്രിക്ക് എവി സുസുക്കിയും ടൊയോട്ടയും ചേർന്ന് വികസിപ്പിച്ചെടുത്തതാണ്.

പിന്നീട് ഈ മോഡലിന്റെ സ്വന്തം പതിപ്പും ഉണ്ടാക്കുകയായിരുന്നു. YY8 ഒരു ആഗോള ഉൽപ്പന്നമായിരിക്കും, ആദ്യം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. ഉൽപ്പാദനത്തിന്റെ 50 ശതമാനവും രാജ്യാന്തര വിപണിയിൽ ആയിരിക്കുമെന്ന് പുറത്തുവന്ന ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇത് സുസുക്കിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള പ്ലാറ്റ്ഫോമിൽ ഉൽപ്പാദിപ്പിക്കും. അത് കയറ്റുമതി വിപണികളുടെ ഉൽപ്പാദന കേന്ദ്രമായും പ്രവർത്തിക്കും.മാരുതി YY8 കൺസെപ്റ്റിന് സമൂലവും ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഭാഷയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്, അത് ബാൻഡിന്റെ നിലവിലെ ICE ശ്രേണിയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. പുതിയ മോഡലിന് 4.2 മീറ്ററിലധികം നീളം ഉണ്ടാകുമെന്നും എംജി ഇസെഡ് എസ് ഇവിയെക്കാൾ നീളമുള്ള 2,700 എംഎം വീൽബേസ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.