- Trending Now:
പ്രമുഖ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്
സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള തന്റെ വീട് റെക്കോര്‍ഡ് വിലയ്ക്ക് വില്‍പ്പന നടത്തി.പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 31 മില്യണ്‍ ഡോളര്‍ അതായത് 247 കോടി രൂപ സക്കര്‍ബര്‍ഗിന്റെ വീടിന് വിലയായി ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഈ വര്‍ഷം നടന്ന വീട് കൈമാറ്റങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് വീട് വിറ്റുപോയിരിക്കുന്നത്. 2012 ലാണ് സക്കര്‍ബര്‍ഗ് ഈ വീട് സ്വന്തമാക്കിയത്. അന്ന് ഈ വീടിന് 10 മില്യണ്‍ ഡോളര്‍ അതായത് 79 കോടി രൂപയാണ് വീടിന് നല്‍കിയത്.
ഫെയ്സ്ബുക്കിലും ഇന്‍സ്റ്റയിലും ഇനി കാശുവാരാം; പുതിയ ടൂളുമായി സക്കര്‍ബര്‍ഗ്
... Read More
വീട് വില്പന പരസ്യപ്പെടുത്താതെ സ്വതന്ത്ര ഇടപാടിലൂടെയാണ് വീട് കൈമാറ്റം ചെയ്തിരിക്കുന്നത്. 7300 ചതുരശ്ര അടി ആകെ വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ നാല് ബെഡ്റൂമുകളും നാല് ബാത്‌റൂമുകളുമാണ് ഉള്ളത്. പാര്‍ക്കിങ് സൗകര്യവുമായി ബന്ധപ്പെട്ട് അയല്‍ക്കാരുമായുള്ള അസംതൃപ്തിയാണ് കാരണമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീട് വാങ്ങിയതിനു ശേഷം രണ്ടു വര്‍ഷത്തോളം നീണ്ട നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയിരുന്നത്. ഇതേ തുടര്‍ന്നുള്ള ശബ്ദമലിനീകരണവും നിര്‍മ്മാണ സാമഗ്രികള്‍ നിരത്തില്‍ യാത്രാ തടസമുണ്ടാക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി അയല്‍ക്കാരില്‍ ചിലര്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. 1.8 മില്യണ്‍ ഡോളര്‍ ആണ് അന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടിരുന്നത്.
ഫെയ്സ്ബുക്കില്‍ നിന്നും ഇനി പണം വാരാം... Read More
ഇതുകൂടാതെയും സക്കര്‍ബര്‍ഗിന് സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ പാലോ ആള്‍ട്ടോയില്‍ നാലു കിടപ്പുമുറകളും അഞ്ച് ബാത്‌റൂമുകളുമുള്ള മറ്റൊരു വീടും കൂടാതെ ഹവായിലെ കൗവായ് ദ്വീപില്‍ 1400 ഏക്കര്‍ സ്ഥലവും ടാഹോ നദിയോട് ചേര്‍ന്ന് രണ്ട് വീടുകളും സ്വന്തമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.