- Trending Now:
കാസർഗോഡ് ജില്ലയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന മലയോരഹൈവേയുടെ നവീകരണപ്രവൃത്തികൾ പുരോഗമിക്കുകയാണ്.മലയോര ഹൈവേയുടെ കാസർഗോഡ് ജില്ലയിലെ നാലാമത്തെ റീച്ചാണ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്ന കോളിച്ചാൽ-ചെറുപുഴ റോഡ്. 82 കോടി രൂപ വിനിയോഗിച്ച് 28.80 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇവിടെ നവീകരണം നടന്നുവരുന്നത്.
കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ നവംബര്‍ 15ന് തുറക്കും... Read More
12 മീറ്റർ വീതിയിൽ Row യും 7 മീറ്റർ വീതിയിൽ കാര്യേജ് വേയുമാണ് ഈ പ്രവൃത്തിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ 25.80 കി.മീ ദൂരം ഡി.ബി.എം പ്രവൃത്തിയും 17 കി.മീ. ബി.സി പ്രവൃത്തിയും പൂർത്തീകരിച്ചുകഴിഞ്ഞു.1251 കിലോമീറ്ററിൽ കേരളത്തിലെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ യാഥാർത്ഥ്യമാകുമ്പോൾ നമ്മുടെ കാർഷിക, വ്യാവസായിക മേഖലകളിലും വിനോദ സഞ്ചാരത്തിനും പുത്തനുണർവ്വാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.