- Trending Now:
കോഴിക്കോട്: മലബാർ ഗ്രൂപ്പിന്റെ 33-ാം വാർഷികദിനത്തോടനുബന്ധിച്ച് (മലബാർ ഡേ) മലബാർ ഗ്രൂപ്പ് മാനേജ്മന്റ് അംഗങ്ങളും ജീവനക്കാരും ചേർന്ന് കോഴിക്കോട് ബീച്ചും പരിസരവും ശുചീകരിച്ചു. മലബാർ ഗ്രൂപ്പ് തുടർന്നുവരുന്ന സന്നദ്ധ ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ സബ് കളക്ടർ എസ്. ഗൗതം രാജ് ബീച്ച് ശുചീകരണം ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ അഷർ ഒ, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കെ.പി വീരാൻകുട്ടി, നിഷാദ് എ.കെ, ഷറീജ് വി.എസ്, കോർപ്പറേറ്റ് ഹെഡ് അഹമ്മദ് ബഷീർ എം.പി, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് ആർ. അബ്ദുൾ ജലീൽ, സപ്ലൈ ചെയിൻ മാനേജ്മെന്റ് ഹെഡ് ഷഫീഖ് വി.എസ്, മറ്റു മലബാർ ഗ്രൂപ്പ് മാനേജ്മെന്റ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. മലബാർ ഗ്രൂപ്പിലെ 600ലധികം ജീവനക്കാർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.
ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നതോടൊപ്പം വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിലും പ്രകൃതി സംരക്ഷണത്തിലും മലബാർ ഗ്രൂപ്പ് എന്നും മുൻപന്തിയിലാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. ബീച്ച് ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധിച്ചതിൽ തങ്ങൾ അഭിമാനിക്കുന്നു. ജീവനക്കാർക്കിടയിൽ സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് മലബാർ ഗ്രൂപ്പ് നടത്തുന്നത്. ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ജീവനക്കാർക്ക് മലബാർ ഗ്രൂപ്പ് വർഷത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ സിഎസ്ആർ അവധിയും നൽകുന്നുണ്ട്. ഒപ്പം ജീവനക്കാർക്ക് സ്വയം ഒരു ദിവസം സിഎസ്ആർ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ അവധി വിനിയോഗിക്കുന്നതിനെയും കമ്പനി പ്രോത്സാഹിപ്പിക്കുന്നു. ഈ രീതിയിൽ തങ്ങളുടെ ഒരു ജീവനക്കാരൻ വർഷത്തിൽ കുറഞ്ഞത് രണ്ട് ദിവസം സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലബാർ ഗ്രൂപ്പ് നടപ്പാക്കിവരുന്ന 'ഹംഗർ-ഫ്രീ വേൾഡ്' പദ്ധതിയിലൂടെ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലായി 116 നഗരങ്ങളിൽ ദിനം പ്രതി 10,5000 പേർക്ക് പോഷക സമൃദ്ധമായ ഭക്ഷണപൊതികൾ ലഭ്യമാക്കുന്നുണ്ട്. സ്കൂളിൽ ചേരാത്തതോ പഠനം നിർത്തിയതോ ആയ കുട്ടികളെ ഔപചാരിക സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കുന്ന പദ്ധതിയായ മൈക്രോ ലേണിങ് സെന്ററുകൾ (എംഎൽസി) വഴി ഇപ്പോൾ 1531 കേന്ദ്രങ്ങളിലായി 60,000 കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നുണ്ട്. സമൂഹത്തിലെ നിർധനരും അഗതികളുമായ സ്ത്രീകളെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജന്യമായി പാർപ്പിച്ച് സംരക്ഷിക്കുന്നതിനായി 'ഗ്രാന്റ്മാ ഹോം' പദ്ധതിയും മലബാർ ഗ്രൂപ്പ് തണൽ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ സഹകരണത്തോടെ നടപ്പിലാക്കിവരുന്നുണ്ട്. ഇപ്പോൾ ബാംഗ്ലൂർ, ഹൈദരാബാദ്, തൃശ്ശൂർ, എറണാകുളം എന്നീ നഗരങ്ങളിൽ ഗ്രാൻഡ്മാ ഹോം വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. വയനാട്ടിലും കോഴിക്കോട് കൊടുവള്ളിയിലും ഫറോക്കിലും ഗ്രാന്റ്മാ ഹോമുകളുടെ നിർമ്മാണം നടന്നുവരികയാണ്. ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലും ഗ്രാന്റ്മാ ഹോം പദ്ധതി നടപ്പാക്കും.
1993ൽ മലബാർ ഗ്രൂപ്പ് സ്ഥാപിതമായത് മുതൽ ഇ.എസ്.ജി തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ. വിവിധ സി.എസ്.ആർ പദ്ധതികൾക്കായി മലബാർ ഗ്രൂപ്പ് ലാഭത്തിന്റെ അഞ്ച് ശതമാനം നീക്കിവെക്കുന്നുണ്ട്. വിശപ്പ് രഹിത ലോകം, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി എന്നീ മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സി.എസ്.ആർ പദ്ധതികൾക്കായി മലബാർ ഗ്രൂപ്പ് ഇതിനകം 356 കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.