- Trending Now:
കൊച്ചി: ഇന്ത്യയിലെ പ്രമുഖ എസ്യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്കോർപിയോ-എന്നിൽ നിരവധി പുതിയ സാങ്കേതിക സവിശേഷതകൾ അവതരിപ്പിച്ചു.
പുതിയ ഫീച്ചറുകൾ:
2022-ൽ വിപണിയിലെത്തിയതു മുതൽ 3.8 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് സ്കോർപിയോ-എൻ മികച്ച നേട്ടം കൈവരിച്ചു. വിപണിയിലെ മാറ്റങ്ങളും ഉപഭോക്താക്കളുടെ ആവശ്യങ്ങളും പരിഗണിച്ച് 2024-ൽ ഇസഡ് 8 സെലക്ട് വേരിയന്റും 2025-ൽ ഇസഡ് 8 ടി വേരിയന്റും ലെവൽ 2 അഡാസ് സാങ്കേതികവിദ്യയും അവതരിപ്പിച്ച് മോഡൽ തുടർച്ചയായി നവീകരിച്ചു. ആകർഷകമായ ഡിസൈൻ, മികച്ച പ്രകടനം, അത്യാധുനിക സാങ്കേതികവിദ്യ, മികച്ച ഡ്രൈവിംഗ് ഡൈനാമിക്സ് എന്നിവയിലൂടെ സ്കോർപിയോ-എൻ ഈ വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.
ജി20 ടിജിഡിഐ എംസ്റ്റാലിയൻ, ഡി 22 എംഹോക്ക് എഞ്ചിൻ ഓപ്ഷനുകൾ ആർഡബ്ലിയുഡി, 4ഡബ്ലിയുഡി ഡ്രൈവ്ട്രെയിനുകളോടെയാണ് ലഭ്യമാകുന്നത്. ലെവൽ 2 അഡാസ്, 12-സ്പീക്കർ സോണി ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ലെതർ അപ്ഹോൾസ്റ്ററിയോടുകൂടിയ 6-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയാണ് പ്രധാന സവിശേഷതകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.