Sections

മണിപ്പാൽ അക്കാദമി കൺവൊക്കേഷൻ നടത്തി

Monday, Dec 01, 2025
Reported By Admin
MAHE Mahe 33rd Convocation Concludes, 1,645 Degrees & 58 PhDs Awarded

കൊച്ചി: മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ (മാഹി)യുടെ 33ാം കൺവൊക്കേഷൻ മൂന്ന് ദിവസത്തെ ചടങ്ങോടെ പൂർത്തിയാക്കി. ചടങ്ങിൽ 1,645 വിദ്യാർത്ഥികൾക്ക് ബിരുദങ്ങളും, 58 പേർക്ക് പി.എച്ച്.ഡി ബിരുദവും നൽകി. മൂന്ന് വിദ്യാർത്ഥികൾക്ക് വിവിധ വിഭാഗങ്ങളിലായി ഡോ. ടി.എം.എ പൈ ഗോൾഡ് മെഡൽ ലഭിച്ചു.

മുഖ്യ അതിഥിയായ ഗൽസ്ഗോ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് പ്രസിഡന്റ് പ്രൊഫ. (ഡോ.) ഹാനി എത്തിബ ടെക്നോളജി ആധാരമാക്കിയ ലോകത്ത് സഹാനുഭൂതിയോടെയുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
മാഹി വൈസ് ചാൻസലർ ലഫ്. ജൻ. (ഡോ.) എം.ഡി. വെങ്കടേഷ് വിദ്യാർത്ഥികളിൽ പരിചരണം, കരുണ, ഉത്തരവാദിത്വം എന്നിവ വളർത്തുന്ന സമുദായകേന്ദ്രിത പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.

നിധി എസ്. (എം.ഇ., ബിഗ് ഡാറ്റ അനലിറ്റിക്സ്), കാശിക അനിൽ കിനി (ബി.കോം പ്രൊഫഷണൽ), സഹ്റാ മൊഹിദ്ദിൻ (ഐ.പി.എം., മാനേജ്മെന്റ്) എന്നിവരാണ് സ്വർണ മെഡൽ ജേതാക്കൾ.

ബിരുദാനന്തരമുള്ള പുതിയ ഉത്തരവാദിത്തത്തിന്റെയും സമൂഹത്തിന് സംഭാവനകൾ നൽകുന്നതിന്റെയും പ്രാധാന്യം സ്വർണ മെഡൽ ജേതാക്കൾ പങ്കുവെച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.