Sections

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 'മെയ്ഡ് ഇന്‍ കേരള' ബ്രാന്റ് വില്‍പനശാലകള്‍ ആരംഭിക്കാന്‍ പദ്ധതി: വ്യവസായ മന്ത്രി പി രാജീവ് 

Wednesday, Apr 20, 2022
Reported By Admin

പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

 

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 'മെയ്ഡ് ഇന്‍ കേരള' ബ്രാന്റ് വില്‍പനശാലകള്‍ ആരംഭിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കുകയാണെന്ന് മന്ത്രി പി രാജീവ്. ഫേസ്ബുക് പോസ്റ്റിലാണ് മന്ത്രി ഈ കാര്യം സൂചിപ്പിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 'മെയ്ഡ് ഇന്‍ കേരള' ബ്രാന്റ് വില്‍പനശാലകള്‍ ആരംഭിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കുകയാണ്. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഇത്തരം വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. 

കേരളത്തില്‍ ഉല്‍പാദിപ്പിച്ചതും 'മെയ്ഡ് ഇന്‍ കേരള' സാക്ഷ്യപത്രം ലഭിച്ചതുമായ എല്ലാത്തരം ഉല്‍പന്നങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളായിരിക്കും ഇവ. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംരംഭകരെത്തേടി വ്യവസായ വകുപ്പ് എത്തുകയാണ്. ഓരോ തദ്ദേശസ്ഥാപനത്തിലും സംരംഭകരെ സഹായിക്കാന്‍ ഇന്റേണികളെ നിയമിച്ചിട്ടുണ്ട്. പരാതി പരിഹാരത്തിനും സംരംഭനടത്തിപ്പ് എളുപ്പമാക്കുന്നതിനുമുള്ള ഒരു അന്തരീക്ഷം ഇതിനകം കേരളത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. പൊതു സഹായകകേന്ദ്രങ്ങള്‍, വിപണന സഹായ പദ്ധതികള്‍ എന്നിവയും സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ആരംഭിക്കും. ഈ മുന്നേറ്റത്തിന് ചാലക ശക്തിയായി മാറുന്നവയാകും മെയ്ഡ് ഇന്‍ കേരള ഷോപ്പുകള്‍.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.