Sections

ലുമിനസ് പവർ ടെക്‌നോളജീസ് സോളാർ പാനൽ നിർമ്മാണ ഫാക്ടറി തുറന്നു

Friday, Mar 29, 2024
Reported By Admin
Luminous

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എനർജി സൊല്യൂഷൻസ് കമ്പനിയായ ലുമിനസ് പവർ ടെക്നോളജീസ് ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ സോളാർ പാനൽ ഫാക്ടറി തുറന്നു. കേന്ദ്ര സർക്കാരിൻറെ പിഎം സൂര്യോദയ യോജന അനുസരണമായാണ് ലുമിനസിൻറെ ഗ്രീൻ സോളാർ പാനൽ ഫാക്ടറി.

ലുമിനസ് ബ്രാൻഡ് അംബാസഡറും ഇതിഹാസ ക്രിക്കറ്റ് താരവുമായ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം, ലുമിനസ് പവർ ടെക്നോളജീസിൻറെ എംഡിയും സിഇഒയുമായ പ്രീതി ബജാജ്, ലുമിനസ് ബോർഡ് ചെയർമാനും ഷ്നൈഡർ ഇലക്ട്രിക്കിൻറെ ഇൻറർനാഷണൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറുമായ മനീഷ് പന്ത് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ലുമിനസ് എക്സ്പീരിയൻസ് സെൻറർ, എക്സ്പീരിയൻസ് ഓൺ വീൽസ് ബസ് എന്നിവയും ചടങ്ങിൽ അവതരിപ്പിച്ചു.

പത്ത് ഏക്കർ വിസ്തൃതിയിലാണ് ഉത്തരാഖണ്ഡിലെ തന്നെ ഏറ്റവും വലിയ സോളാർ പാനൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. പൂർണമായും ഓട്ടോമേറ്റഡായ പ്ലാൻറിൽ ഏറ്റവും പുതിയതും അത്യാധുനികവുമായ സോളാർ മൊഡ്യൂൾ നിർമാണ സാങ്കേതികവിദ്യകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള മൊഡ്യൂളുകൾ നിർമിക്കുന്നതിന് ആവശ്യമായ പൂർണ റോബോട്ടിക് ഓട്ടോമേഷൻ കഴിവുകളുള്ള ഫ്യൂച്ചർ മൊഡ്യൂൾ സാങ്കേതികവിദ്യയുള്ള രാജ്യത്തെ ആദ്യത്തെ പ്ലാൻറ് കൂടിയാണിത്. 250 മെഗാവാട്ടാണ് നിലവിലെ ശേഷി. ഭാവിയിൽ ഇത് ഒരു ഗിഗാവാട്ട് വരെയായി ഉയർത്താനാവും.

Luminous Power Technologies opened solar panel manufacturing factory in india

മികച്ച നിലവാരത്തിൽ ഈടുനിൽക്കുന്ന സോളാർ പാനൽ പ്രോജക്റ്റുകൾക്കായി ലോകത്തിലെ ഏറ്റവും വലിയ റിന്യൂവബിൾ എനർജി സ്കൂളുകളിലൊന്നായ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയുമായി തന്ത്രപരമായ പങ്കാളിത്തവും ലുമിനസിനുണ്ട്. വിവിധ മേഖലകളിൽ 2000 കോടി രൂപയുടെ നിക്ഷേപം നടത്തി അടുത്ത 3 വർഷത്തിനുള്ളിൽ വളർച്ച ഇരട്ടിയാക്കാനും ലുമിനസ് പവർ ടെക്നോളജീസ് ലക്ഷ്യമിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.