Sections

ഇന്റർനെറ്റ് വേണ്ട, ഏത് ഫോണിൽ നിന്നും യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി പ്രമുഖ ബാങ്ക്

Tuesday, Jun 13, 2023
Reported By admin
bank

യുപിഐ ഇടപാട് നടത്താൻ സ്മാർട്ട്ഫോൺ വേണമെന്ന് നിർബന്ധമില്ല എന്ന് അർത്ഥം


ഇന്റർനെറ്റ് കണക്ടിവിറ്റി കുറവുള്ള സ്ഥലങ്ങളിലും തടസം കൂടാതെ യുപിഐ ഇടപാട് നടത്താൻ സാധിക്കുന്ന സംവിധാനം അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. സാധാരണനിലയിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് മാത്രമേ യുപിഐ ഇടപാട് നടത്താൻ സാധിക്കൂ. എന്നാൽ ഏത് ഫോൺ ഉപയോഗിച്ചും യുപിഐ ഇടപാട് നടത്താൻ സാധിക്കുന്ന, ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസിനെ അടിസ്ഥാനമാക്കിയുള്ള യുപിഐ 123പേ സംവിധാനമാണ് പഞ്ചാബ് നാഷണൽ ബാങ്ക് അവതരിപ്പിച്ചത്.

രാജ്യത്ത് ജനസംഖ്യയുടെ നല്ലൊരുഭാഗവും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. ഗ്രാമങ്ങളിൽ താമസിക്കുന്നവരിൽ കൂടുതൽ ആളുകളും പണമിടപാടിനെയാണ് ആശ്രയിക്കുന്നത്. ഗ്രാമങ്ങളിൽ താരതമ്യം ചെയ്യുമ്പോൾ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവർ കുറവാണ്. ഇവരെ കൂടി ഡിജിറ്റൽ പണമിടപാടിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന്് ബാങ്ക് പറയുന്നു. 

ഏത് ഫോൺ ഉപയോഗിച്ചും യുപിഐ ഇടപാട് നടത്താൻ സാധിക്കുന്നതാണ് യുപിഐ 123പേ. യുപിഐ ഇടപാട് നടത്താൻ സ്മാർട്ട്ഫോൺ വേണമെന്ന് നിർബന്ധമില്ല എന്ന് അർത്ഥം. കൂടാതെ ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലും തടസം കൂടാതെ യുപിഐ ഇടപാട് നടത്താൻ സഹായിക്കുന്നതാണ് ഈ സംവിധാനമെന്നും ബാങ്ക് വിശദീകരിക്കുന്നു. സ്വന്തം ഉപഭോക്താക്കൾ കൂടാതെ, ഇതര ബാങ്ക് ഉപഭോക്താക്കൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും ബാങ്ക് അറിയിച്ചു. സംവിധാനം പ്രയോജനപ്പെടുത്തുന്ന വിധം ചുവടെ:

ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് നമ്പറായ 9188123123ലേക്ക് വിളിക്കുക

ആർക്കാണ് പണം അയക്കേണ്ടത്, അത് രേഖപ്പെടുത്തുക

ഇടപാട് സ്ഥിരീകരിക്കുക

വിവിധ പ്രാദേശിക ഭാഷകളിലും യുപിഐ 123പേ സേവനം ലഭിക്കും. അതുകൊണ്ട് ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുത്ത് ഇടപാട് നടത്താനുള്ള സംവിധാനമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.