Sections

വാട്സ്ആപ് വഴി പേയ്മെന്റ് നടത്തുന്നതിനായി പുത്തന്‍ സേവനമാരംഭിച്ച് പ്രമുഖ ബാങ്ക്

Sunday, Jul 03, 2022
Reported By admin
whatsapp

രണ്ടോ അതില്‍കൂടുതലോ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ പരസ്പരം ആശയവിനിമയം നടത്തുന്നതിനുള്ള ഒരു മാര്‍ഗമാണിത്

 

ഉപഭോക്താക്കള്‍ക്കായി പുതിയൊരു സേവനം കൂടി അവതരിപ്പിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ എസ്ബിഐ. വാട്സ്ആപ് അധിഷ്ടിത ബാങ്കിങ് എസ്ബിഐ പുതുതായി പ്രഖ്യാപിച്ചു. എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാരയാണ് ഇക്കാര്യം അറിയിച്ചത്. അഗ്രഗേറ്റര്‍മാര്‍ക്കും കോര്‍പ്പറേറ്റ് ക്ലയന്റുകള്‍ക്കുമായി എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ്) ബാങ്കിങ് ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.രണ്ടോ അതില്‍കൂടുതലോ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ പരസ്പരം ആശയവിനിമയം നടത്തുന്നതിനുള്ള ഒരു മാര്‍ഗമാണിത്. ബാങ്കും ക്ലയന്റ് സെര്‍വറുകളും തമ്മിലുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് എപിഐ ബാങ്കിങ്.

'എസ്ബിഐ കാര്‍ഡ് വാട്സ്ആപ്പ് കണക്ട്'

വാട്സ്ആപ് ബാങ്കിംഗിനെ സംബന്ധിച്ചിടത്തോളം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാട്സ്ആപ് ഉപയോഗിച്ച് ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന സംവിധാനമാണ്. നിലവില്‍ എസ്ബിഐ അതിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം നല്‍കുന്നത്. 'എസ്ബിഐ കാര്‍ഡ് വാട്സ്ആപ്പ് കണക്ട്' എന്നാണിതിനെ വിളിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ,റിവാര്‍ഡ് പോയിന്റുകള്‍, ബാലന്‍സ് എന്നിവ പരിശോധിക്കാനും പേയ്മെന്റ് നടത്താനും സാധിക്കും.

എങ്ങനെ സൈന്‍ അപ്പ് ചെയ്യാം ?

9004022022 എന്ന നമ്പറിലേക്ക് 'ഓപിടിഐഎന്‍' എന്ന് വാട്സ്ആപ് സന്ദേശം അയക്കുക

രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് 08080945040 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുക

എസ്ബിഐ കാര്‍ഡ് മൊബൈല്‍ ആപ്പ്: മൊബൈല്‍ ആപ്പ് ലോഗിന്‍ ചെയ്യാം. ശേഷം 'വാട്സ്ആപ്പ് കണക്ട്' മെയിന്‍ മെനുവില്‍നിന്ന് ക്ലിക്ക് ചെയ്യാം

എസ്ബിഐ ചാറ്റ്ബോട്ടായ 'ഐഎല്‍എ' യില്‍ ഈ ഫീച്ചര്‍ സൈന്‍ അപ്പ് ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാം,ശേഷം സബ്സ്‌ക്രൈബ് ചെയ്ത് ലോഗിന്‍ ചെയ്യാം

5676791 എന്ന നമ്പറിലേക്ക് ഡബ്യുഎഓപിടിഐഎന്‍ എക്സ്എക്സ്എക്സ്എക്സ് എന്ന് സന്ദേശം അയക്കുക. ഇതില്‍ പറഞ്ഞിരിക്കുന്ന നാല് എക്സിന്റെ സ്ഥാനത്ത് കാര്‍ഡ് നമ്പറിന്റെ അവസാനത്തെ നാലു ഡിജിറ്റുകളാണ് നല്‍കേണ്ടത്.

എച്ച്ഡിഎഫ്‌സി, യെസ്, ഐസിഐസിഐ, ഇന്‍ഡസ്ഇന്‍ഡ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ആക്‌സിസ്, ഐഡിഎഫ്‌സി ഫസ്റ്റ് എന്നിവയും വാട്സ്ആപ് അധിഷ്ടിത പേയ്മെന്റ് സംവിധാനം വാഗ്ദാനം ചെയ്യുന്നുണ്ട്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.