- Trending Now:
അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലെങ്കിൽ ആഭ്യന്തര എടിഎം പണം പിൻവലിക്കൽ ഇടപാടുകൾക്ക് 10 രൂപയും ജിഎസ്ടിയും ഈടാക്കുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു. 2023 മെയ് 1 മുതൽ ബാങ്ക് ഇത് നടപ്പിലാക്കും. ഇടപാടുകാരുടെ ചാർജുകൾ സംബന്ധിച്ച് രണ്ട് സുപ്രധാന മാറ്റങ്ങളാണ് പി എൻ ബി കൊണ്ടുവരുന്നത്.
ഡെബിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് ഇഷ്യൂൻസ് ചാർജുകൾ, വാർഷിക മെയിന്റനൻസ് ചാർജുകൾ എന്നിവയുടെ പുനഃപരിശോധന
അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാതെ ഡെബിറ്റ് കാർഡ് വഴി നടത്തുന്ന ആഭ്യന്തര, രാജ്യാന്തര പിഒഎസ്, ഇ കോം ഇടപാടുകൾക്ക് ബാങ്ക് ചാർജുകൾ ഈടാക്കാൻ തുടങ്ങും.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വായ്പയെടുത്ത് മുകേഷ് അംബാനി... Read More
നിലവിൽ, ഡെബിറ്റ് കാർഡ് നൽകുന്നതിനും ബാങ്ക് ഫീസ് ഈടാക്കുന്നുണ്ട്. പിഎൻബി ഡെബിറ്റ് കാർഡുകളുടെ വ്യത്യസ്ത വേരിയന്റുകൾക്ക് വ്യത്യസ്ത നിരക്കുകളാണുള്ളത്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കുകയാണെങ്കിൽ, മെട്രോ നഗരങ്ങളിൽ പ്രതിമാസം 3 ഇടപാടുകളും മെട്രോ ഇതര നഗരങ്ങളിൽ മാസത്തിൽ 5 ഇടപാടുകളും സൗജന്യമാണ്. ഒരിക്കൽ പരിധി ലംഘിച്ചാൽ, ഓരോ ഇടപാടിനും 21 രൂപയും ബാധകമായ നികുതികളും ഈടാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.